അഗസ്ത്യാര്‍കൂടം/ ഫയല്‍ ചിത്രം 
Kerala

അഗസ്ത്യാര്‍കൂടം 'മാടിവിളിക്കുന്നു'; ട്രക്കിങ് 24 മുതല്‍, വിശദാംശങ്ങള്‍ 

പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു. 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് ട്രക്കിങ്. വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റില്‍ 10 മുതല്‍ ബുക്ക് ചെയ്യാം. ഒരു ദിവസം 70 പേര്‍ക്കാണ് പ്രവേശനം. 

30 പേര്‍ക്ക് ഓഫ്ലൈന്‍ ബുക്കിങും ചെയ്യാം. പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്.ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകളുണ്ടാകും. ട്രക്കിങ് ഫീസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജടക്കം 2500 രൂപയാണ് നിരക്ക്. 

14 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിനോടൊപ്പമോ രക്ഷകര്‍ത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. ട്രക്കിങ്ങില്‍ പങ്കെടുക്കുന്നവര്‍ ഏഴ് ദിവസത്തിനകം എടുത്ത മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

SCROLL FOR NEXT