നെടുമ്പാശേരി വിമാനത്താവളം  
Kerala

കാത്തിരുന്നത് മണിക്കൂറുകള്‍ ; അഗത്തി - കൊച്ചി വിമാനം റദ്ദാക്കി; വിമാനത്താവളത്തില്‍ വലഞ്ഞ് യാത്രക്കാര്‍

പകരം സംവിധാനമോ, ഭക്ഷണമോ ഒന്നും വിമാനക്കമ്പനി ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഗത്തി - കൊച്ചി വിമാനം റദ്ദാക്കി. അലയന്‍സ് എയര്‍ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. രാവിലെ 10: 15ന് പുറപ്പെടേണ്ട വിമാനമാണ് വൈകീട്ട് റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചത്. പകരം സംവിധാനമോ, ഭക്ഷണമോ ഒന്നും വിമാനക്കമ്പനി ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

കൊച്ചിയില്‍ നിന്നുള്ള വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നെന്നാണ് വിമാനക്കമ്പനി അറിയിച്ചത്. യാത്ര വൈകാതെ പുനരാരംഭിക്കുമെന്ന് കരുതി വിമാനത്താവളത്തില്‍ തുടര്‍ന്ന യാത്രക്കാരെ വൈകീട്ട് വിമാനം റദ്ദാക്കിയതായി കമ്പനി അറിയിക്കുകയായിരുന്നു.

40 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വൈകുകയാണെങ്കിലോ, റദ്ദാക്കുകയാണെങ്കിലോ അതിനാവശ്യമായ സൗകര്യം ഒരൂക്കണമെന്നാണ് ഡിജിസിഎ നിര്‍ദേശം. എന്നാല്‍ ഒരു സൗകര്യവും വിമാനക്കമ്പനി ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ലക്ഷദ്വീപിലേക്ക് ജനുവരി അഞ്ചുവരെയുള്ള എല്ലാ വിമാന ടിക്കറ്റ് ഇതിനകം വിറ്റ് തീര്‍ന്നതും യാത്രക്കാരുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു.

Agatti - Kochi flight cancelled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

വിദേശ ജോലി സ്വപ്നമാണോ?; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നെടുംപറമ്പില്‍ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിയെ ഇഡി ചോദ്യംചെയ്യും

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

SCROLL FOR NEXT