വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം ടെലിവിഷന്‍ ചിത്രം
Kerala

എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; മസ്‌കറ്റിലേക്ക് പുറപ്പെട്ട യാത്രക്കാരെ മുംബൈയില്‍ ഇറക്കി; മണിക്കൂറുകള്‍ കുടുങ്ങി; പ്രതിഷേധം

ഇന്നലെ രാത്രി 11.30നാണ് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 150ലേറെ യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തിലാണുള്ളത്. ഇന്നലെ രാത്രി 11.30നാണ് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടത്. ഒന്നരയോടെ മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

സാങ്കേതിക തകരാര്‍ എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഉച്ചയ്ക്ക് ഒരുമണിക്ക് മറ്റൊരു വിമാനത്തില്‍ മസ്‌കറ്റിലേക്ക് യാത്രക്കാരെ അയക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് മതിയായ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു മണിക്കൂര്‍ നേരം കൊണ്ടുപരിഹരിക്കുമെന്നായിരുന്നു ഇന്നലെ രാത്രി വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ മണിക്കുറുകള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

'ഈ സിനിമയിലുണ്ടെന്ന് ഞാനും മറന്നു'; കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല; തുറന്നടിച്ച് നടി!

ആർആർ‌എസ്‌എസ് ചരിത്രം പ്രമേയം, ട്രെയ്‌ലറിന് അനുമതി നൽകാതെ സെൻസർ ബോർഡ്; റിലീസിന് തൊട്ടുമുൻപ് കുരുക്കിലായി സഞ്ജയ് ദത്ത് ചിത്രം

SCROLL FOR NEXT