എഐഎസ്എഫ് ഫെയ്‌സ്ബുക്ക് പോസ്റ്റര്‍ 
Kerala

'ഇതൊന്നും ഒരു തോല്‍വിയല്ല ബ്രോ!'; എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് വേണ്ടി ഉല്ലാസ യാത്രയുമായി എഐഎസ്എഫ്

'വിജയം അന്തിമമല്ല, പരാജയം മാരകമല്ല, അത് തുടരാനുള്ള ധൈര്യമാണ്' എന്ന ആശയം മുന്നോട്ടുവെച്ചാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ച് എഐഎസ്എഫ്. സിപിഐ ചാലിയാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എഐഎസ്എഫ് ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. 

ജിഎച്ച്എസ്എസ് എരഞ്ഞിമങ്ങാട് സ്‌കൂളില്‍ നിന്ന്  പരീക്ഷയെഴുതി പരാജയപ്പെട്ട കുട്ടികളെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് എഐഎസ്എഫ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. 

'വിജയം അന്തിമമല്ല, പരാജയം മാരകമല്ല, അത് തുടരാനുള്ള ധൈര്യമാണ്' എന്ന ആശയം മുന്നോട്ടുവെച്ചാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. ഉല്ലാസയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പങ്കാളികളാവാന്‍ അവസരമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21