ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ആകാശ് അംബാനി(Akash Ambani in guruvayur)  സമകാലിക മലയാളം
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സന്ദര്‍ശനം.

ആതിര അഗസ്റ്റിന്‍

തൃശൂര്‍: റിലയന്‍സ് 'ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകനും റിലയന്‍സ് ജിയോ ഡയറക്ടറുമായ ആകാശ് എം അംബാനി(Akash Ambani) ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സന്ദര്‍ശനം.

ആകാശ് അംബാനിയെ പൊന്നാട അണിയിക്കുന്നു

ദേവസ്വം അതിഥിമന്ദിരമായ ശ്രീവത്സത്തിലെത്തിയ ആകാശ് അംബാനിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ആകാശ് അംബാനിയെ പൊന്നാടയണിയിച്ചു.

ദേവസ്വം തുടങ്ങുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന്റെ പദ്ധതി രേഖ ആകാശ് അംബാനിക്ക് ദേവസ്വം ചെയര്‍മാന്‍ സമര്‍പ്പി

തുടര്‍ന്ന് വിശ്രമ ശേഷം ക്ഷേത്രത്തിലെത്തിയ ആകാശ് അംബാനി നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതു. ദര്‍ശന ശേഷം ഗുരുവായൂരപ്പന്റെ വഴിപാട് പ്രസാദങ്ങള്‍ അദ്ദേഹത്തിന് നല്‍കി. ശ്രീവത്സം അതിഥിമന്ദിരത്തില്‍ തിരിച്ചെത്തിയ ആകാശ് അംബാനി അല്‍പ്പ നേരം വിശ്രമ ശേഷം മുംബൈയിലേക്ക് തിരിച്ചു. ദേവസ്വം തുടങ്ങുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന്റെ പദ്ധതി രേഖ ആകാശ് അംബാനിക്ക് ദേവസ്വം ചെയര്‍മാന്‍ സമര്‍പ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT