Suhail Shajahan, AKG Centre 
Kerala

വിദേശയാത്രയ്ക്ക് അനുമതിയില്ല; എകെജി സെന്റർ ബോംബ് ആക്രമണക്കേസ്‌ പ്രതിയുടെ ഹർജി തള്ളി

തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേട്ട് കോടതിയാണ് ഹർജി തള്ളിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശയാത്രയ്ക്ക് അനുമതി തേടി എകെജി സെന്റർ ബോംബ് ആക്രമണക്കേസ്‌ ( AKG Centre Attack Case ) പ്രതി സുഹൈൽ ഷാജഹാൻ ( Suhail Shajahan ) നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേട്ട് കോടതിയാണ് ഹർജി തള്ളിയത്. വിദേശത്തേക്കു പോകാൻ അനുമതി നൽകണം എന്നും പാസ്പോർട്ട്‌ വിട്ടു നൽകണം എന്നും ആവശ്യപ്പെട്ടാണ് സുഹൈൽ കോടതിയെ സമീപിച്ചത്.

ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനുമായി വിദേശയാത്രയ്ക്ക് അനുമതി വേണമെന്നാണ് സുഹൈൽ ഷാജഹാൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. സുഹൈൽ ആണ് മറ്റു പ്രതികളെ കൊണ്ട് കുറ്റം ചെയ്യിച്ചതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതി പിന്നീട് ഡൽഹി വഴി നേപ്പാളിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സുഹൈൽ ഷാജഹാന് ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ പാസ്പോർട്ട്‌ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് നൽകിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT