അലന്‍ 
Kerala

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

ജഗതി സ്വദേശികളായ അജിന്‍, നന്ദു, അഭിജിത്ത്, കണ്ണന്‍, അപ്പു എന്നിവരാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫുട്ബാള്‍ കളിക്കിടെ ഉണ്ടായ തര്‍ക്കത്തെ ചൊല്ലി നെട്ടയം സ്വദേശി അലനെ നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ അഞ്ചു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ജഗതി സ്വദേശികളായ അജിന്‍, നന്ദു, അഭിജിത്ത്, കണ്ണന്‍, അപ്പു എന്നിവരാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.

വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍. നേരത്തേ അറസ്റ്റിലായ സന്ദീപ്, അഖിലേഷ് എന്നിവര്‍ റിമാന്‍ഡിലാണ്.

സംഘര്‍ഷത്തിനിടെ അലനെ കത്തികൊണ്ടു കുത്തിയതാണെന്ന് അലന്റെ സുഹൃത്തുക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കമ്പികൊണ്ടുള്ള ആയുധം എന്നാണ് മുന്‍പ് കരുതിയിരുന്നത്. അജിന്‍ കത്തി കൊണ്ടു നടക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു.

Alan murder case; the accused surrendered in court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

പാറയിടുക്കില്‍ കുടുങ്ങി കുട്ടിയാന, അമ്മയാനയുടെ വരവും കാത്ത് വനപാലകര്‍-വിഡിയോ

ശബരിമല ഡ്യൂട്ടിയിൽ ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ചാഞ്ചാട്ട വിപണിയില്‍ നല്ലത് എസ്‌ഐപിയോ ലംപ്‌സമോ?; വിശദാംശങ്ങള്‍

350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ; 'പ്രണയക്കെണി'യൊരുക്കിയ 19കാരന്‍ പിടിയില്‍

SCROLL FOR NEXT