പ്രതീകാത്മക ചിത്രം 
Kerala

പയ്യോളിയിൽ സ്റ്റോപ്പ് ഉണ്ടായിട്ടും നിർത്തിയില്ല, വലഞ്ഞ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് യാത്രക്കാര്‍, വിശദീകരണം തേടി റെയിൽവെ

പയ്യോളിയിൽ നിർത്താതെ ഇരിങ്ങൽ സ്റ്റേഷനിലാണ് ട്രെയിന്‍ നിര്‍ത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിൽ വിശദീകരണം തേടി റെയിൽവെ. സംഭവത്തിൽ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നൽകാൻ നിർദേശിച്ചു. ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് പയ്യോളിയിൽ നിർത്താതെ പോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റേഷൻ പിന്നിട്ട വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ സ്റ്റേഷൻ ഇല്ലാത്ത ഇരിങ്ങൽ ഭാഗത്ത് ട്രെയിൻ നിർത്തി. ഇവിടെ കുറച്ച് യാത്രക്കാർ ഇറങ്ങിയെങ്കിലും മറ്റുള്ള യാത്രക്കാർ തയ്യാറായില്ല. പിന്നീട് അടുത്ത സ്റ്റേഷനായ വടകരയിലാണ് മറ്റുളളവർ ഇറങ്ങിയത്. ഇവിടെ യാത്രക്കാർ പ്രതിഷേധിച്ചു. എന്നാൽ ഇരിങ്ങലിൽ ഇറങ്ങിയ യാത്രക്കാർക്കുള്ള വാഹന സൗകര്യം റെയിൽവെ ഒരുക്കി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT