തൂവെള്ള മാൻ വിഡിയോ സ്ക്രീൻഷോട്ട്
Kerala

വയനാട് വന്യജീവി സങ്കേതത്തിൽ വെള്ളമാൻ; അപൂർവ കാഴ്ച- വിഡിയോ

വെള്ള മാനിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കല്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ തൂവെള്ള നിറത്തിലുള്ള മാൻ കുഞ്ഞിനെ (ആൽബിനോ ഡീർ) വീണ്ടും കണ്ടെത്തി. കഴിഞ്ഞദിവസം കുറിച്യാട് റെയ്ഞ്ചിൽപെടുന്ന വടക്കനാട് പച്ചാടി വനഭാഗത്ത് താമരക്കുളത്തിന് സമീപത്താണ് വെള്ള നിറത്തിലുള്ള മാൻ കുഞ്ഞിനെ നാട്ടുകാർ കണ്ടത്. വെള്ള മാനിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്.

ഇതിന് മുൻപ് മുത്തങ്ങയിലും വയനാടിനോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ വനമേഖലയിലും വെള്ള മാൻ കുഞ്ഞുങ്ങളെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കലമാനുകളുടെ (സംബാർ മാൻ) ഇനത്തിൽ പെട്ടതാണെന്നാണ് ഈ വെള്ള മാൻ എന്നാണ് പ്രാഥമിക വിലയിരുത്തൽ.

സാധാരണയായി ഇവയെ തവിട്ടു നിറത്തിലാണ് കാണപ്പെടാറ്. ജനിതക തകരാറുകൾ മൂലം മെലാനിന്റെ അളവു കുറയുന്നതാണ് രോമങ്ങൾ വെള്ളയാകാൻ കാരണമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ അരുൺ സഖറിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT