ഫയല്‍ ചിത്രം 
Kerala

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല; പിഴ ചുമത്താമെന്ന് ഹൈക്കോടതി

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പിഴ ചുമത്തിയതിനെതിരെ കൊല്ലത്തെ പുഞ്ചിരി ബസിന്റെ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉണ്ട് എന്ന് കരുതി സ്റ്റേജ് ക്യാരേജ് ആയി വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ കഴിയില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇത്തരത്തില്‍ സര്‍വീസ് നടത്തിയാല്‍ മോട്ടോര്‍ വാഹന നിയമ ലംഘനം ചൂണ്ടിക്കാട്ടി വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ചുമത്താവുന്നതാണ്. ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 50 ശതമാനം പിഴ ഇപ്പോള്‍ തന്നെ അടയ്ക്കണം. ബാക്കി പിഴ കേസിന്റെ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മതിയെന്നും കോടതി വ്യക്തമാക്കി.

പുഞ്ചിരി ട്രാവല്‍സ് കൊല്ലത്ത് നിന്നും കൊട്ടിയത്ത് നിന്നും ബംഗളൂരുവിലേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്. പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഈ സര്‍വീസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു.ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT