സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത് 
Kerala

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഓടയുടെ ഗതിമാറ്റിയെന്ന ആരോപണം: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്

മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഓടയുടെ ​ഗതി മാറ്റിയെന്നായിരുന്നു ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചതിന് ജില്ലാ കമ്മിറ്റി അംഗമായ കെ കെ ശ്രീധരനെതിരെയാണ് നടപടി. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റാണ് ശ്രീധരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

റോഡ് നിര്‍മ്മാണത്തിനിടെ വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനുമുന്നില്‍ ഓട പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ആരോപണം.

മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമണ്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള കെട്ടിടം. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ പണികളുടെ ഭാഗമായി ഓടപണിതപ്പോള്‍ ഈ കെട്ടിടത്തിനു മുന്നില്‍ വളച്ചു പണിതത്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്‍ എത്തി തടഞ്ഞതോടെയാണ് വിവാദമായത്.

മന്ത്രിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും കെ കെ ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്‍വശത്ത് ഓട വളച്ചത് ട്രാന്‍സ്ഫോര്‍മര്‍ നില്‍ക്കുന്നതിനാലാണെന്നും, അലൈന്‍മെന്റില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി