സംസ്ഥാന സ്‌കൂള്‍ കായികമേള 
Kerala

സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപകന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിലായത്. ജിജോ ജെയിംസ് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ആരോപണം ഉയര്‍ത്തിയത്. ഇത് വലിയ വിവാദമായിരുന്നു.

തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ ജിജോ ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുഴുവിനെ താന്‍ കണ്ടിട്ടില്ലെന്നും, വിദ്യാര്‍ത്ഥികള്‍ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവെച്ചതെന്നാണ് ജിജോ ജെയിംസ് പൊലീസിന് മൊഴി നല്‍കിയത്.

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവും, സംഘാടന പിഴവും ഉയര്‍ത്തിക്കാട്ടി എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആക്ഷേപം പാചകക്കാരനായ പഴയിടം മോഹനന്‍ നമ്പൂതിരി തള്ളി. തരംതാണ രാഷ്ട്രീയമാണ് ചിലര്‍ കളിക്കുന്നതെന്ന് പഴയിടം പറഞ്ഞു. ഇത്രയും വര്‍ഷം കലോത്സവ-കായിക മേളകളില്‍ പാചക ചുമതലയുണ്ടായിട്ടും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്.

ഭക്ഷണം മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്തിനാണ് ഇങ്ങനെ വിവാദമുണ്ടാക്കുന്നതെന്ന് അറിയില്ല. അത് നൂറുശതമാനം ഫെയ്ക്ക് ആണെന്ന് അറിഞ്ഞിട്ടും അത് ആവര്‍ത്തിക്കുകയാണ്. ഇതിനെതിരെ താന്‍ നിയമനടപടികളിലേക്ക് നീങ്ങും. തിളച്ച സാമ്പാറില്‍ എങ്ങനെ ജീവനുള്ള പുഴുവിനെ കണ്ടെത്തുമെന്നും പഴയിടം മോഹനന്‍ നമ്പൂതിരി ചോദിച്ചു.

Allegation of worms in food at school sports meet: Teacher arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി; ഇന്ന് വീണ്ടും ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

സ്‌പെയിനിലെ ട്രെയിന്‍ അപകടത്തില്‍ മരണം 68 ആയി; മാനുഷിക പിഴവെന്ന് പ്രാഥമിക നിഗമനം

ക്ലീന്‍ സ്വീപ്: മൂന്നില്‍ മൂന്നും ജയിച്ച് ഇന്ത്യ, മന്ധാനയുടെ നായകത്വത്തിന് ഗംഭീര തുടക്കം

'എല്ലാം ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്' : ഡോ. എംആര്‍ ബൈജു; 'പിഎസ് സിയില്‍ കോക്കസ്' എന്ന് ചെയർമാനെ കുരുക്കിലാക്കി മൊഴി

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: ഭൂരിപക്ഷം തികയാതെ നെതന്യാഹു; അറബ് പാര്‍ട്ടികള്‍ വോട്ടു കവർന്നെന്ന് ആരോപണം