Kalabham packing machine as an offering to Guruvayoorappan ഫെയ്സ്ബുക്കിൽ ഫോട്ടോ പങ്കുവെച്ച് ​ഗുരുവായൂർ ദേവസ്വം
Kerala

പാക്കിങ്ങിനൊപ്പം എണ്ണം കൂടി പ്രദര്‍ശിപ്പിക്കും, ആധുനിക ന്യുമാറ്റിക് ടെക്‌നോളജി; ഗുരുവായൂരപ്പന് വഴിപാടായി കളഭം പാക്കിങ്ങ് മെഷീന്‍

ഗുരുവായൂരപ്പന് വഴിപാട് ആയി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശിയായ വൈദ്യനാഥന്‍ ആണ് ഈ ഉപകരണം സമര്‍പ്പിച്ചത്. ആധുനിക ന്യുമാറ്റിക് ടെക്‌നോളജിയില്‍ പ്രവത്തിക്കുന്നതാണ് മെഷീന്‍. പാക്കിങ് നടക്കുന്നതോടൊപ്പം തയ്യാറായ പാക്കറ്റുകളുടെ എണ്ണം കൂടി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ആവശ്യനുസരണം മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി സി ദിനേശന്‍നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം സി മനോജ്, വഴിപാടുകാരന്‍ വൈദ്യനാഥന്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു.

അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി. മാനേജര്‍മാരായ പി കെ സുശീല, സി ആര്‍ ലെജുമോള്‍, മെഷീന്‍ രൂപകല്‍പ്പന ചെയ്ത മുകുന്ദന്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മോഹന്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

Along with packing, counting will also be showcased, modern pneumatic technology; Kalabham packing machine as an offering to Guruvayoorappan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യം പാളിയത് സംവരണ വിഷയത്തില്‍?; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു, റിപ്പോര്‍ട്ട്

സിപിഎം ഫണ്ട് തട്ടിപ്പില്‍ നിയമസഭയില്‍ ചര്‍ച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കര്‍, പ്രതിപക്ഷ പ്രതിഷേധം

നിർജ്ജലീകരണം തിരിച്ചറിയാം ഈ ചെറിയ സൂചനകളിലൂടെ

ലാലിനോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിച്ചു; ഇച്ചാക്കയായിരുന്നെങ്കില്‍ കേട്ടു നില്‍ക്കില്ല: ഇബ്രാഹിംകുട്ടി

ഇനി അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം, ഇടപാടുകള്‍ തരംതിരിക്കും, ട്രാക്കിങ് സംവിധാനം; നിരവധി ഫീച്ചറുകളുമായി ഭീം ആപ്പ്

SCROLL FOR NEXT