അല്‍ഫോണ്‍സ് കണ്ണന്താനം/ഫയല്‍ 
Kerala

അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപി കോര്‍ കമ്മിറ്റിയില്‍, പുനസ്സംഘടന

ക്രിസ്ത്യന്‍ വിഭാഗത്തിന് സംഘടനാതലത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായാണ് കണ്ണന്താനത്തെ ഉള്‍പ്പെടുത്തിയത് എന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ക്രിസ്ത്യന്‍ വിഭാഗത്തിന് സംഘടനാതലത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായാണ് കണ്ണന്താനത്തെ ഉള്‍പ്പെടുത്തിയത് എന്നാണ് സൂചന.

അല്‍ഫോണ്‍സ് കണ്ണന്താനം, ഡോ. കെഎസ് രാധാകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് പുതിയ കോര്‍ കമ്മിറ്റി അംഗങ്ങള്‍.

സംസ്ഥാന പ്രസിഡന്റ്, മുന്‍ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് മുന്‍പ് കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നത്. 
ഇതില്‍പ്പെടാത്ത ഡോ. കെഎസ് രാധാകൃഷ്ണനെ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനമായിരുന്നു. കേന്ദ്ര, സംസ്ഥാന തലത്തില്‍ ഭാരവാഹിത്വമൊന്നുമില്ലാത്ത കണ്ണന്താനത്തെ ഉന്നതല സമിതിയില്‍ ഉള്‍പ്പെടുത്തിയത് ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം