അപകടത്തിന്റെ സിസിടിവി ദൃശ്യം ടെലിവിഷന്‍ ദൃശ്യം
Kerala

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു; 7 വയസുകാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ ഏഴുവയസുകാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. ഗുരുതര പരുക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത് വെന്റിലേറ്ററില്‍ ചികിത്സയിലാണ് കാര്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അച്ഛനൊപ്പം ഓട്ടോയില്‍ പോകുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നു. റോഡില്‍ വീണ കുട്ടി എഴുന്നേറ്റിരിക്കുന്നതിനിടെ എത്തിയ കാര്‍ കുട്ടിയെ ഇടിച്ചിടുകയായിരുന്നു. അതിനുശേഷം വാഹനം നിര്‍ത്താതെ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

വൈകീട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പടെ, വിവരം പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നാളെ രാവിലെ സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്‍കിയ ശേഷമെ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മാതാപിതാക്കള്‍ അറിയിച്ചിട്ടും പരാതി നല്‍കിയ ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും പൊലീസ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT