ഫയല്‍ ചിത്രം 
Kerala

അഞ്ച് വയസുകാരിയെ കൊന്നത് കൃത്യമായി ആസൂത്രണത്തിനൊടുവിൽ; ഡമ്മി ഉപയോ​ഗിച്ച് പുനരാവിഷ്കരിക്കാൻ പൊലീസ്

പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്കും ബി​ഹാറിലേക്കും തിരിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന ക്രൂര കൃത്യം പ്രതി നടപ്പാക്കിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ. കുട്ടിയെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. 

കൊലപാതകം അന്വേഷണ സംഘം പുനരാവിഷ്കരിക്കും. കുട്ടിയെ തട്ടിക്കൊണ്ടു പോയി മാർക്കറ്റിൽ എത്തിച്ച ശേഷം നടന്ന സംഭവങ്ങൾ ഡമ്മിയുടെ സ​ഹായത്തോടെയാണ് പുനരാവിഷ്കരിക്കുക. 

പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്കും ബി​ഹാറിലേക്കും തിരിക്കും.

കുട്ടിയെ പ്രതി കഴുത്തു ഞെരിച്ചാണ് കൊന്നതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. കുട്ടി ലൈം​ഗിക പീഡനത്തിനു ഇരയായതായും റിപ്പോർട്ടിലുണ്ട്. കൊലപാതകത്തില്‍ പ്രതി അസഫാക് ആലം മാത്രമാണുള്ളതെന്ന് റൂറൽ പൊലീസ് വ്യക്തമാക്കിയിരുന്നു. ആലുവ മാര്‍ക്കറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT