ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് 
Kerala

ശിവരാത്രി; ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്, ക്രമീകരണം ഇങ്ങനെ

രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ - തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ മഹാശിവരാത്രി പ്രമാണിച്ച്​ ബുധനാഴ്ച ആലുവയിലേക്ക്​ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്. രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ - തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി.

തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ - 23.24, പുതുക്കാട് - 23.34, നെല്ലായി - 23.40, ഇരിഞ്ഞാലക്കുട - 23.47, ചാലക്കുടി - 23.55, ഡിവൈൻ നഗർ - 23.59, കൊരട്ടി - 00.04, കറുകുറ്റി - 00.09, അങ്കമാലി - 00.17, ചൊവ്വര - 00.26 വഴി 00.45ന് ആലുവയിൽ എത്തും.

തിരിച്ച് വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂർ - കണ്ണൂർ എക്സ്പ്രസ് ചൊവ്വര - 5.23, അങ്കമാലി - 5.30, കറുകുറ്റി - 5.36, കൊരട്ടി - 5.41, ഡിവൈൻ നഗർ - 5.46, ചാലക്കുടി - 5.50, ഇരിഞ്ഞാലക്കുട - 5.59, നെല്ലായി - 6.08, പുതുക്കാട് - 6.14, ഒല്ലൂർ - 6.24 വഴി തൃശൂരിലെത്തി പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടും. ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണി കാരണം'; വീണ്ടും അവകാശവാദവുമായി ട്രംപ്

പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam September 23| ധനസ്ഥിതി മെച്ചപ്പെടും, വരുമാനം കൂടാൻ സാധ്യത ഉണ്ട്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്