Ambulance Accident 
Kerala

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂരില്‍ ആംബുലന്‍സ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 108 ആംബുലന്‍സിലെ നഴ്‌സ്, കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ഇടുക്കി കാഞ്ചിയാറില്‍ നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഏറ്റുമാനൂര്‍- പാല റോഡില്‍ പുന്നത്തൂര്‍ കവലയില്‍ അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് റെഡില്‍ നിന്നും തെന്നിമാറി, എതിര്‍ദിശയില്‍ വരികയായിരുന്ന ഒരു കാറില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ആംബുലന്‍സിനും കാറിനും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

One person died in an ambulance accident in Ettumanoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍