Amit Shah Assures More Central Support for Kerala’s Anti-Drug Drive Operation Thufan. pti
Kerala

ലഹരിവേട്ടയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ

പൊലീസ് സേനയിൽ വനിതാ പൊലീസുകാരുടെ പങ്കാളിത്തം 30 ശതമാനമായി ഉയർത്താനുള്ള സംസ്ഥാനത്തിന്റെ നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ലഹരി മാഫിയക്കെതിരെ നടപ്പാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞതായും പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം വാഗ്ദാനം ചെയ്തതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഓപ്പറേഷൻ തൂഫാനുമായി സംയോജിപ്പിച്ച് നടപ്പാക്കാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിനായി വിവിധ പദ്ധതികളുടെ നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.

പൊലീസ് സേനയിൽ വനിതാ പൊലീസുകാരുടെ പങ്കാളിത്തം 30 ശതമാനമായി ഉയർത്താനുള്ള സംസ്ഥാനത്തിന്റെ നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചു. ലഹരിമുക്ത ഭാരതം പദ്ധതിയുടെ ഭാഗമായി കേരളത്തിന് കൂടുതൽ സഹായം ലഭ്യമാക്കുമെന്നും ഉറപ്പുനൽകിയതായി ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്തെ ജയിൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനുള്ള നിർദേശവും കേന്ദ്രത്തിന് കൈമാറി. പൂജപ്പുരയുമായി ബന്ധപ്പെട്ട് പുതിയ ഓപ്പൺ ജയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിച്ചിട്ടുണ്ട്. പൊലീസ് സേനയുടെ നവീകരണത്തിനും ജയിൽ വികസനത്തിനും ആവശ്യമായ കേന്ദ്രസഹായം ലഭ്യമാക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി മന്ത്രി അറിയിച്ചു.

Amit Shah Assures More Central Support for Kerala’s Anti-Drug Drive Operation Thufan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ; ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾക്കും ഇളവ്

വിസിയായിരിക്കാൻ സിസ തോമസ് യോ​ഗ്യയല്ല; കോൺ​ഗ്രസ് ഓവർ ടൈം പണിയെടുക്കുന്നത് ആർക്കു വേണ്ടി?: എസ്എഫ്ഐ

ഇൻഷുറൻസ് പോളിസി റദ്ദാക്കുന്നതിൽ ബാങ്കിന് വീഴ്ച; 2,64,909 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

'കാലടിയിലേത് യുഡിഎഫിന്റെ പാദപൂജയുടെ ഒടുവിലത്തെ ഉദാഹരണം!, വിദ്യാർത്ഥികളുടെ സമരശക്തിയെ തളർത്താമെന്ന വ്യാമോഹം വേണ്ട'

സിസ തോമസിന് ലേഡി മാക്‌ബെത്തിന്റെ മനോനില; കാലടി വിസി കോടതിയെ തെറ്റിദ്ധരിപ്പിച്ചു: പി ജയരാജന്‍