അമ്മു ജോര്‍ജ്  
Kerala

റ്റിജെഎസ് ജോര്‍ജിന്റെ ഭാര്യ അമ്മു ജോര്‍ജ് അന്തരിച്ചു

ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സമകാലിക മലയാളം എഡിറ്റോറിയല്‍ ഉപദേഷ്ടാവുമായ റ്റിജെഎസ് ജോര്‍ജിന്റെ ഭാര്യ അമ്മു ജോര്‍ജ് ( അമ്മിണി തോമസ്) അന്തരിച്ചു. 90 വയസ്സായിരുന്നു. ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പിറവത്തിനടുത്ത് മാമ്മലശ്ശേരി അനിത്തോട്ടം കുടുംബത്തില്‍ മാണി തോമസ്- ചിന്നമ്മ ദമ്പതികളുടെ 9 മക്കളില്‍ ആറാമത്തെയാളാണ്. ആലുവ മഹിളാലയം സ്‌കൂളിലും ചെന്നെയിലുമായിട്ടായിരുന്നു വിദ്യാഭ്യാസം.

ഭര്‍ത്താവ് റ്റിജെഎസ് ജോര്‍ജുമൊത്ത് നിരവധി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബംഗളൂരുവിലായിരുന്നു സ്ഥിരതാമസം. പ്രശസ്ത നോവലിസ്റ്റ് ജീത് തയ്യില്‍, ഷേബ എന്നിവര്‍ മക്കളാണ്. അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല