amoebic encephalitis പ്രതീകാത്മക ചിത്രം
Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കോഴിക്കോട് 72കാരൻ മരിച്ചു

രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സച്ചി​ദാനന്ദൻ.

രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നേരത്തേ മലിനമാക്കപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്. 40ൽ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

Another death due to amoebic encephalitis in the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎസ്‌സി എല്‍സ: 1227.62 കോടി രൂപ കെട്ടിവെച്ചു, പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

കള്ളക്കേസില്‍ കുടുങ്ങി 54 ദിവസം ജയിലില്‍; പ്രവാസിക്ക് 14 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ദിവസം തുടങ്ങുന്നത് മഞ്ഞൾ വെള്ളം കുടിച്ചുകൊണ്ട്, ആരോ​ഗ്യരഹസ്യം വെളിപ്പെടുത്തി രവീണ ടണ്ടൻ

അപൂർവ ഡിമെൻഷ്യ ബാധിച്ച് 24-കാരൻ മരിച്ചു, തലച്ചോറ് ​പഠനത്തിന് വിട്ടുനൽകി

6, 4, 6, 4, 6, 4... ഒറ്റ ഓവറിൽ 30 റൺസ്! അഭിഷേകിനെ നാലുപാടും തല്ലി സർഫറാസ് ഖാൻ; റെക്കോർഡ്

SCROLL FOR NEXT