ഇമാമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, സിസിടിവി ദൃശ്യം 
Kerala

പ്രാര്‍ഥിക്കാന്‍ കാറില്‍ കയറ്റി, നാലു യുവാക്കളുടെ രൂപം കണ്ടപ്പോള്‍ പന്തികേട് തോന്നി; ഇറങ്ങി ഓടിയപ്പോള്‍ കാര്‍ ഇടിച്ചുവീഴ്ത്തി, പരാതി 

കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് സംഭവം. വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് ഇമാമിനെ ഒരു യുവാവ് സമീപിച്ചു. യുവാവിനൊപ്പം കാറില്‍ പോകുമ്പോള്‍ യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കള്‍ കാറില്‍ കയറി. സംശയം തോന്നി ഇമാം കാറില്‍ നിന്നിറങ്ങി. ഇതിനു ശേഷമാണ് കാറിടിച്ചു വീഴ്ത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തികേടു തോന്നിയതിനാലാണ് കാറില്‍ നിന്നിറങ്ങിയതെന്ന് ഇമാം പിന്നീട് പ്രതികരിച്ചു. 

'കാറില്‍ പോകുമ്പോള്‍ യുവാവിന് ഒരു ഫോണ്‍കോള്‍ വന്നു. അവന്റെ രണ്ടുമൂന്ന് കൂട്ടുകാര്‍ അവിടെ നില്‍പ്പുണ്ട്. അവരെ കൂട്ടി വരാമെന്നു പറഞ്ഞു. ജംഗ്ഷന്റെ മറുവശത്ത് എത്തിയപ്പോള്‍ അവന്റെ നാലു കൂട്ടുകാര്‍ വന്നു. അവരുടെ രൂപങ്ങള്‍ കണ്ടപ്പോള്‍ എനിക്കെന്തോ പന്തികേടു തോന്നി. അവരുടെ കയ്യില്‍ മൊബൈല്‍ ഫോണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എന്റെ മനസ്സില്‍ ഒരു ഭയപ്പാടു തോന്നി. ഞാന്‍ വരുന്നില്ലെന്നു പറഞ്ഞ് കാറില്‍നിന്ന് ഇറങ്ങിയോടി. ആദ്യം വന്ന പയ്യന്‍ പ്രാര്‍ഥനയ്ക്ക് വരാന്‍ നിര്‍ബന്ധിച്ച് എന്റെ പിന്നാലെ വന്നു. പിന്നെ ഇവിടെയെത്തിയപ്പോള്‍ ഈ തിട്ടയിലേക്ക് ചാടിക്കയറിയതു മാത്രമേ എനിക്ക് ഓര്‍മയുള്ളൂ'-  ഇമാം വിവരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT