കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്. അതേസമയം കാവ്യമാധാവന് അന്വേഷണസംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍.
'വെറുതെ ആള്‍ക്കാര് പറയുന്നത് കേട്ടുകൊണ്ട് ചേട്ടാ.. കേസില്‍ വാലിഡായിട്ടുള്ള എവിഡന്‍സും പോയിന്റ്‌സും എല്ലാം നമ്മുടെ കൈയ്യില്‍ വേണം. വളരെ സെന്‍സേഷണലായ കേസില്‍ ഒരു ലോജികും ഇല്ലാതെ എന്നെയങ്ങ് വിട്ടേക്ക് എന്നെയങ്ങ് വിട്ടേക്ക് എന്നും പറഞ്ഞ് കൊടുത്താല്‍ അവരങ്ങ് വിടുമോ? ഇല്ല. അപ്പോള്‍ അതില് എന്തെങ്കിലും സ്‌ട്രോങ് സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ് കൊടുക്കാതെ എന്നെയങ്ങ് ഒഴിവാക്കെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. സാധാരണക്കാരായ ആള്‍ക്കാര്‍ കേള്‍ക്കുമ്പോ ചുമ്മാ ഇത് കേസ് വലിച്ചുനീട്ടാനുള്ള പരിപാടിയാണെന്ന് വിചാരിക്കും. കേസ് ട്രയലിന് പോകാതെ ഡിസ്ചാര്‍ജ് ഡിസ്ചാര്‍ജ് എന്ന് പറഞ്ഞ് നമ്മള് കേസ് ഡിലേയാക്കുന്നു എന്നു പറയും. ആരായാലും അങ്ങിനെയല്ലേ വിചാരിക്കൂ?.''
'എന്തായാലും പുള്ളിയുടെ ഒരു കാര്യം ശരിയാണ്, പെട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത് ശരിക്കും പറഞ്ഞാല്‍ എന്റെ ശരത് ഭായീ ഇത് മറ്റവര്‍ക്ക് വെച്ചിരുന്ന സാധനമാണ്. ഞാനിത് മിനിഞ്ഞാന്ന് ഇരുന്ന് ഒരുപാട് ഇതൊക്കെ വായിച്ചതാണ്. കാവ്യയെ കുടുക്കാന്‍ അവരുടെ കൂട്ടുകാരികളെല്ലാം കൂടെ പണി കൊടുത്തപ്പോള്‍, തിരിച്ച് ഇവള്‍ക്കൊരു പണി കൊടുക്കണം എന്നും പറഞ്ഞ് കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ സംഭവമേയില്ല. ജയിലീന്ന് വന്ന കോളില്ലേ. അത് നാദിര്‍ഷ എടുത്തേന് ശേഷം മാത്രമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കില്‍ കാവ്യ തന്നെയായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. കാവ്യയെ കുടുക്കാന്‍ വെച്ച സാധനത്തില്‍ ചേട്ടന്‍ അങ്ങോട്ട് കേറി ഏറ്റുപിടിച്ചതാണ്.'
'ചേട്ടന് അങ്ങനെയൊന്ന് വേണമെന്നുണ്ടെങ്കില്‍ ഡി സിനിമാസ് എന്നും പറഞ്ഞ്, എല്ലാവര്‍ക്കും കേറിയിറങ്ങി നടക്കാവുന്ന സ്ഥാപനം ചാലക്കുടിയിലുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസ് എറണാകുളത്ത് ഉണ്ട്. അനൂപ് താമസിക്കുന്നത് അവിടെ. ചേട്ടന് അവിടെയുണ്ടെന്ന് അറിയാം. ചേട്ടനെ കാണാന്‍ പോകാന്‍ ഒരു പാടുമില്ല. ഇത്രേം ഒഴിവാക്കിയിട്ട് എന്തുകൊണ്ട് ലക്ഷ്യയില്‍ പോയി? അനൂപ് പറഞ്ഞത് കറക്ടാ. ഇത് കാവ്യയും ഇവരെല്ലാം കൂടെ കൂട്ടുകൂടി നടന്നിട്ട്, അവരെ കൂട്ടുകാരിയെയും വലിപ്പിച്ചിട്ട്, എനിക്കൊന്നൂല്ല എന്റെയങ്ങനെയാണെന്നൊക്കെ പറഞ്ഞിട്ട്, കെട്ടിക്കൊണ്ട് പോയപ്പോ ഇവര്‍ക്കൊക്കെ തോന്നിയ ഒരു വൈരാഗ്യം. കാവ്യക്കൊരു പണി കൊടുക്കണം എന്ന് വെച്ചതിലിതാണ്. പുള്ളി അതങ്ങോട്ട് സമ്മതിക്കാന്‍ പുള്ളിക്ക് വല്യ മടിയാ. അവരുടെ വിചാരമെന്താണ്, അവരെന്തോ വലിയ സംഭവമാണ് ഇത് ചേട്ടന്റെ സമയദോഷമാണെന്നാണ്' എന്നും ശബ്ദരേഖയില്‍ പറയുന്നു.
കേസില്‍ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസില്‍ ഇനിയും കാര്യങ്ങള്‍ തെളിയിക്കപ്പെടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും.
നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോന്‍ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടര്‍ ഹൈദരാലിയും സൂരജും തമ്മില്‍ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.
ഈ വാര്‍ത്ത വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates