Kochi International Airport ഫയല്‍ ചിത്രം
Kerala

3.7 ശതമാനത്തിന്റെ വര്‍ധന, യാത്ര ചെയ്തത് 1.13 കോടി പേര്‍, 2025ലെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്ത്; അറിയാം തിരുവനന്തപുരത്തിന്റെയും കോഴിക്കോട്ടിന്റെയും സ്ഥാനം

2025ല്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2025ല്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 3.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം യാത്രക്കാര്‍ കടന്നുപോയ 20 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്താണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2025ല്‍ മൊത്തം 11,358,394 യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളം വഴി കടന്നുപോയത്. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കൊച്ചി പട്ടികയില്‍ 11-ാം സ്ഥാനത്താണ്. എണ്ണത്തില്‍ മുന്‍വര്‍ഷത്തെ (2024) അപേക്ഷിച്ച് 2.9 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 5,913,112 ആഭ്യന്തര യാത്രക്കാരാണ് കൊച്ചി വഴി കടന്നുപോയത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി അഞ്ചാം സ്ഥാനത്താണ്. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 5,445, 282 യാത്രക്കാരാണ് കഴിഞ്ഞവര്‍ഷം കൊച്ചി വഴി യാത്ര ചെയ്തത്.

എന്നാല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുറവ് ഉണ്ടായി. യാത്രക്കാരുടെ എണ്ണത്തില്‍ 3.5 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. 2025ല്‍ 4,739,564 യാത്രക്കാരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. എണ്ണത്തില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന് രണ്ടു സ്ഥാനം താഴ്ന്ന് പട്ടികയില്‍ 16-ാം സ്ഥാനത്തേയ്ക്ക് തിരുവനന്തപുരം പിന്തള്ളപ്പെട്ടു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവാണ് തിരുവനന്തപുരത്തിന് തിരിച്ചടിയായത്. എന്നാല്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. 2024നെ അപേക്ഷിച്ച് മുന്‍വര്‍ഷം അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 8.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 2,515, 641 അന്താരാഷ്ട്ര യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്താണ് തിരുവനന്തപുരം.

വിമാനത്താവളങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ഒരു സ്ഥാനം താഴ്ന്ന് 20-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടങ്കിലും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 2024നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 7.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 3,933,697 യാത്രക്കാരാണ് കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിച്ചത്. എന്നാല്‍ അന്താരാഷ്ട്ര യാത്രക്കാരുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ഏഴാം സ്ഥാനത്താണ്. കഴിഞ്ഞവര്‍ഷം 3,057,496 യാത്രക്കാരാണ് കോഴിക്കോട് വഴി സഞ്ചരിച്ചത്. എണ്ണത്തില്‍ 3.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കണ്ണൂര്‍ വിമാനത്താവളം 13.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025ല്‍ 1,052,891 യാത്രക്കാരാണ് കണ്ണൂരിനെ ആശ്രയിച്ചത്.

മൊത്തം യാത്രക്കാരുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് തൊട്ടുപിന്നില്‍.

An increase of 3.7 percent, Kochi ranks eighth in the list of airports in 2025; We know the position of Thiruvananthapuram and Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ ഓപ്പൺ: വിജയക്കുതിപ്പ് തുടർന്ന് യാനിക്,സെമിയിൽ എതിരാളി ജോക്കോവിച്ച്

തണ്ണിമത്തൻ എണ്ണ, മുടിക്കും ചർമത്തിനും മികച്ചത്

അത്താഴം കഴിഞ്ഞ് മധുരം കഴിക്കാൻ തോന്നാറുണ്ടോ?

ഏറ്റവും കൂടുതൽ ഫൈബറുള്ള പഴങ്ങൾ ഇതാണ്

SCROLL FOR NEXT