ഡല്‍ന മരിയ സാറ SM ONLINE
Kerala

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

അങ്കമാലിയിലെ കറുകുറ്റിയില്‍ നാടിനെ നടുക്കിയ, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി അമ്മൂമ്മ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയില്‍ നാടിനെ നടുക്കിയ, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി അമ്മൂമ്മ. ദേഷ്യം കാരണം കൊന്നെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. അമ്മൂമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇവര്‍ മറ്റൊന്നും പറഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ദേഷ്യം കാരണം കുഞ്ഞിന്റെ കഴുത്തില്‍ കത്തിയമര്‍ത്തി കൊലപ്പെടുത്തി എന്ന് മാത്രമാണ് ഇവര്‍ മൊഴി നല്‍കിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ നിന്ന് അമിത അളവില്‍ രക്തം വാര്‍ന്നു പോയിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മയായ 60 വയസുള്ള ഡെയ്‌സിക്ക് മാനസിക പ്രശ്‌നങ്ങളുണ്ട് എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ശരീരത്തിലെ സോഡിയം കുറയുമ്പോള്‍ അവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. ഇതിന് മുന്‍പും ഇവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സ്ഥലകാല ബോധമില്ലാതെ പെരുമാറുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ വിഷാദരോഗത്തിന് ചികിത്സ തേടുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ട്.

കറുകുറ്റി സ്വദേശികളായ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡല്‍ന മരിയ സാറ. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.

ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോള്‍ അനക്കമറ്റ നിലയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തുമ്പോള്‍ ചോരയില്‍ കുളിച്ച കുഞ്ഞിനെ വാരിയെടുത്തു നില്‍ക്കുന്ന ആന്റണിയെയാണ് കണ്ടത്.

തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്തോ കടിച്ചതാണ് എന്നായിരുന്നു വീട്ടുകാര്‍ ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ മുറിവില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

angamaly baby murder case updation; Grandmother confessed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍

തുടരും ഐഎഫ്എഫ്‌ഐയിലേക്ക്; അവിശ്വസനീയമായ അംഗീകാരമെന്ന് മോഹന്‍ലാല്‍

'ഒരു ക്രൈസ്തവനും ന്യൂനപക്ഷ മന്ത്രിയായിട്ടില്ല', സഭാസ്വത്തുക്കള്‍ കൈയടക്കാന്‍ നീക്കം; ആശങ്ക പ്രകടിപ്പിച്ച് കെസിബിസി- വിഡിയോ

ഗുണനിലവാരമില്ല, വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്

SCROLL FOR NEXT