അനില്‍ അക്കര  
Kerala

'വിവേക് കിരണ്‍ പ്രതിയാകേണ്ട ആള്‍, പിണറായിയും നിര്‍മലയും അധികാരത്തില്‍ ഉള്ളിടത്തോളം ഒന്നും സംഭവിക്കില്ല'

ഇ.ഡിയുടെ സമന്‍സിനു മറുപടി നല്‍കിയോ ഇല്ലേ എന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്നും അനില്‍ അക്കര പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇഡി സമന്‍സ് നല്‍കിയിട്ടും വിവേക് കിരണ്‍ ഹാജരാകാതിരുന്നിട്ടും തുടര്‍ നടപടി സ്വീകരിക്കാത്ത നിലപാട് സംശയകരമാണെന്ന് അനില്‍ അക്കര പറഞ്ഞു. ഇത് സിപിഎം - ബിജെപി ഡീലിന്റെ ഭാഗമാണ്.' ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഉപകാരസ്മരണയാണെന്നും അനില്‍ അക്കര ആരോപിച്ചു.

കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇടപെട്ട് കേസ് അട്ടിമറിച്ചതിന്റെ പ്രതിഫലമാണ് 'കലുങ്ക്‌സാമി'യായി സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയമെന്നും മുന്‍ എംഎല്‍എ അനില്‍ അക്കര. വിവേകിനു നല്‍കിയ സമന്‍സില്‍ തുടര്‍നടപടികള്‍ എടുക്കാത്തതില്‍ വിശദീകരണം തേടി പരാതി നല്‍കുമെന്നും പക്ഷേ, പിണറായിയും നിര്‍മലയും അധികാരത്തില്‍ ഉള്ളിടത്തോളം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അനില്‍ അക്കര ആരോപിച്ചു.

പ്രളയത്തിനു ശേഷം 1000 കോടിയാണ് യുഎഇ കേന്ദ്രീകരിച്ച് വിവേക്, സ്വപ്ന സുരേഷ്, ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് എന്നിവരുടെ നേതൃത്വത്തില്‍ പിരിച്ചത്. ഈ തുക കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ 18% ജിഎസ്ടി ഉണ്ടായിരുന്നത് തോമസ് ഐസക്ക് ഒഴിവാക്കാമെന്ന് ഏറ്റിരുന്നു. അതില്‍ തന്നെ 180 കോടി രൂപയുടെ അഴിമതിയാണ് ലക്ഷ്യമിട്ടത്. യുഎഇയിലെ വിവിധ ബാങ്കുകളിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് വിവേകാണെന്നും അനില്‍ അക്കര ആരോപിച്ചു.

സ്വപ്ന സുരേഷ് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. കേസില്‍ പ്രതിയായിരുന്ന വിദേശ പൗരന്‍ ഖാലിദിന്റെ ഒരു വിവരവും ഇപ്പോള്‍ ഇല്ല. ഖാലിദ് കൊല്ലപ്പെട്ടോ എന്നു പോലും സംശയിക്കേണ്ടി വരും. മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ മരണവും കോണ്‍സല്‍ ജനറലായ ഖാലിദിന്റെ തലസ്ഥാനത്തെ കാര്‍ യാത്രയും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത് തോമസ് ഐസക്കാണ്. ഇക്കാര്യത്തെ കുറിച്ചെല്ലാം അന്വേഷിക്കണമെങ്കില്‍ ഖാലിദിനെ കണ്ടെത്തേണ്ടിവരും. പാകിസ്ഥാനില്‍ ചെന്ന് ഭീകരരെ കണ്ടെത്താന്‍ കഴിയുന്ന കേന്ദ്രത്തിനു ഖാലിദിനെ കണ്ടെത്താന്‍ സാധിക്കാത്തത് അത്ഭുതമാണെന്നും അനില്‍ അക്കര പറഞ്ഞു.

ലൈഫ് മിഷന്റെ ചെയര്‍മാനാണ് മുഖ്യമന്ത്രി. വടക്കാഞ്ചേരി കേസില്‍ ചെയര്‍മാനൊപ്പം കൂട്ടുപ്രതിയാകേണ്ട ആളാണ് മകന്‍. പക്ഷേ, അന്വേഷണം ശിവശങ്കരനില്‍ അവസാനിപ്പിച്ചു. ഇ.ഡിയുടെ തലപ്പത്തുള്ള നിര്‍മല സീതാരാമന്‍, പിണറായി ഡല്‍ഹിയില്‍ പോയപ്പോള്‍ കേരള ഹൗസില്‍ വന്നു കണ്ടത് ഈ ഡീലിന്റെ ഭാഗമായിരുന്നു. അന്വേഷണം മുളയിലേ അവസാനിപ്പിച്ചതില്‍ നിര്‍മല സീതാരാമനും, ഇ.ഡിയുടെ സമന്‍സിനു മറുപടി നല്‍കിയോ ഇല്ലേ എന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്നും അനില്‍ അക്കര പറഞ്ഞു.

Anil Akkara's Allegations in Life Mission Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10 ലക്ഷം രൂപ പിഴ

'ഓര്‍മ്മയുണ്ടോ?, പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ഒരു ഗ്രാമത്തെ?; ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാര്‍'

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

SCROLL FOR NEXT