തിരുവനന്തപുരം: മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകന് അനില് ആന്റണി ബിജെപിയില് ചേരുമെന്ന് അഭ്യൂഹം. ഒരു പ്രമുഖ വ്യക്തി ഇന്ന് വൈകീട്ട് മൂന്നുമണിയ്ക്ക് പാര്ട്ടിയില് ചേരുമെന്ന് ബിജെപി വാര്ത്താക്കുറിപ്പ് ഇറക്കി. ഇതേത്തുടര്ന്നാണ് അനില് ആന്റണിയാണെന്ന അഭ്യൂഹം ഉയര്ന്നത്.
എന്നാല് അഭ്യൂഹം സംബന്ധിച്ച് പരസ്യപ്രതികരണത്തിന് ഇല്ലെന്നാണ് അനില് ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപിയില് ചേരുന്നതു സംബന്ധിച്ച് ചര്ച്ച നടത്തിയിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് ആരുമായും സംസാരിച്ചിട്ടില്ലെന്നുമാണ് അനില് ആന്റണി പ്രതികരിച്ചത്.
മോദിക്കെതിരായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി വിവാദത്തെത്തുടര്ന്നാണ് അനില് ആന്റണി കോണ്ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിയുന്നത്. തുടര്ന്ന് അനില് പദവികള് രാജിവെച്ചു. കെപിസിസി ഡിജിറ്റല് മീഡിയ കണ്വീനറും എഐസിസി സോഷ്യല് മീഡിയ കോര്ഡിനേറ്ററുമായിരുന്നു അനില് ആന്റണി.
ബിബിസിക്കെതിരെ രൂക്ഷവിമര്ശനം അനില് ആന്റണി നടത്തിയിരുന്നു. കശ്മീര് ഇല്ലാത്ത ഭൂപടം ബിബിസി പലതവണ നല്കിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യംചെയ്ത മാധ്യമമാണ് ബിബിസിയെന്നും അനില് ആന്റണി പറഞ്ഞു.
സവര്ക്കറെ അനുകൂലിച്ചും അനില് ആന്റണി രംഗത്തു വന്നിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായ സവര്ക്കറെ തീവ്രമായി അപമാനിക്കാനാണ് കോണ്ഗ്രസ് നേതാക്കള് ശ്രമിക്കുന്നത്. ചുരുങ്ങിയപക്ഷം ഫിറോസ് ഗാന്ധിയും ഇന്ദിരാഗാന്ധിയും സവര്ക്കറെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളെങ്കിലും കോണ്ഗ്രസ് നേതാക്കള് ഓര്ക്കുന്നത് നല്ലതാണെന്നും അനില് ആന്റണി അഭിപ്രായപ്പെട്ടിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates