Another cyclone is coming പ്രതീകാത്മക ചിത്രം
Kerala

വീണ്ടും ചുഴലിക്കാറ്റ് വരുന്നു, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്രമായി; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജാഗ്രതാനിര്‍ദേശം

വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലെ അതിതീവ്ര ന്യൂന മര്‍ദ്ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്ക - ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയത്.

ചുഴലിക്കാറ്റായി മാറിയാല്‍ ഡിറ്റ് വാ എന്നാണ് പേര് നല്‍കുക. ഇതിന്റെ സ്വാധീനഫലമായി തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 7 ജില്ലകളിലും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മലാക്ക കടലിടുക്കില്‍ ഇന്നലെ രൂപപ്പെട്ട സെന്യാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായി.

നവംബര്‍ 25 മുതല്‍ 30 വരെ തമിഴ്നാട്ടിലും നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും നവംബര്‍ 25 മുതല്‍ 29 വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നവംബര്‍ 28 മുതല്‍ 30 വരെ തമിഴ്നാട്ടിലും നവംബര്‍ 26, 27 തീയതികളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും നവംബര്‍ 30 ന് തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യും. നവംബര്‍ 29 ന് മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയിലും നവംബര്‍ 26 മുതല്‍ 28 വരെ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

Another cyclone is coming, the low pressure in the Bay of Bengal has become very intense; Alert issued in Tamil Nadu and Puducherry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

നനഞ്ഞ മുടിയിൽ ഇത് ഒരിക്കലും ചെയ്യരുത്

'ഓരോ പേര് പറയുമ്പോഴും ബാഹുൽ പറയും ഇത് വേണ്ട, വേറെ നോക്കാം എന്ന്'; 'എക്കോ' ടൈറ്റിലിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ

ശൈത്യകാലത്ത് വേണം എക്സ്ട്ര കെയർ, ചർമത്തെ വരണ്ടതാക്കുന്ന ശീലങ്ങൾ

വെറും 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

SCROLL FOR NEXT