കൊല്ലപ്പെട്ട അറുമുഖന്‍ 
Kerala

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്.

കോളനിയോട് ചേര്‍ന്ന പ്രദേശത്ത് എത്തിയ കാട്ടാന അറുമുഖനെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ചെമ്പ്രമലയോട് ചേര്‍ന്ന ഈ പ്രദേശത്ത് പതിവായി കാട്ടാനയുടെ സാന്നിധ്യമുള്ള സ്ഥലമാണ്. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

അറുമുഖന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇക്കഴിഞ്ഞ ഫ്രെബ്രുവരിയില്‍ നൂല്‍പ്പുഴയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും