ആൻസൺ റോയി 
Kerala

കോളജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തി; ആൻസൺ റോയിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ആൻസൺ റോയിയെ (22) ആണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആൻസൺ ഓടിച്ച ബൈക്ക് ഇടിച്ച്, നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർത്ഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ നമിത (19) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 26നായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് നമിതയെ ആൻസന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തുന്നത്. 

അപകടത്തിൽ നമിതയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ആൻസൺ റോയിയെ അറസ്റ്റ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT