അന്തിമഹാകാളന്‍കാവ് വേല 
Kerala

കെട്ടുകാളകള്‍ കണ്ടത്തില്‍ നിരന്നു, അകമ്പടിയായി ഈടുവെടിവഴിപാട്; പെരുമയുടെ നിറവില്‍ അന്തിമഹാകാളന്‍കാവ് വേല- വിഡിയോ

പെരുമയോടെ അന്തിമഹാകാളന്‍കാവ് വേല വര്‍ണാഭമായി ആഘോഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പെരുമയോടെ അന്തിമഹാകാളന്‍കാവ് വേല വര്‍ണാഭമായി ആഘോഷിച്ചു. ആനയില്ലാത്ത തൃശൂരിലെ ഉത്സവങ്ങളില്‍ ഒന്നായ മഹാകാളന്‍ കാവില്‍ കെട്ടുകാളകളുടേതാണ് എഴുന്നള്ളിപ്പ്. വിശേഷാല്‍പൂജകളെത്തുടര്‍ന്ന് ചേലക്കര, പങ്ങാരപ്പിള്ളി ദേശങ്ങള്‍ കാവില്‍ ഈടുവെടിവഴിപാട് നടത്തി.

തട്ടകത്തപ്പനെ തൊഴുത് വണങ്ങാനും വേല ആഘോഷത്തില്‍ പങ്കാളികളാകാനുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് മീനച്ചൂട് വകവെക്കാതെ കാവിലെത്തിയത്. ഉച്ചയോടെ കാളവേലകള്‍ തുടങ്ങി.തോന്നൂര്‍ക്കര, കുറുമല, പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂര്‍-ചേലക്കോട് എന്നീ അഞ്ച് ദേശങ്ങളാണ് വേലയുടെ പ്രധാന പങ്കാളികള്‍.

ദേശങ്ങളിലെ ക്ഷേത്രങ്ങളായ എലിയപ്പറ്റ അന്തിമഹാകാളന്‍കാവ്, തോന്നൂര്‍ക്കര കളം അന്തിമഹാകാളന്‍കാവ്, വെങ്ങാനെല്ലൂര്‍ മഹാശിവക്ഷേത്രം, പങ്ങാരപ്പിള്ളി പരിഹാരം ശിവക്ഷേത്രം, കുറുമല ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് കാളവേലകളുടെ അകമ്പടിയോടെ ദേശവേല എഴുന്നള്ളിപ്പുകള്‍ നടന്നു. ദേശക്കാളവേല, വാദ്യമേളങ്ങള്‍, പൂക്കാവടികള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വേലയെഴുന്നള്ളിപ്പുകള്‍ നടന്നത്.

വൈകുന്നേരത്തോടെ കാളവേലകളെല്ലാം കാവിനു മുന്‍പിലെ കണ്ടത്തില്‍ നിരന്നു. തുടര്‍ന്ന് വെടിക്കെട്ടും നടത്തി. അഞ്ച് ദേശങ്ങളുടെ വെടിക്കെട്ടും വാദ്യവിസ്മയവും വേലയെ അവിസ്മരണീയമായി. കാളി-ദാരിക സംവാദവും കാളി ദാരികനെ വധിക്കുന്ന ചടങ്ങിനും ശേഷം ഞായറാഴ്ച രാവിലെ കാളവേലയും നടന്നു.

anthimahakalan kavu vela

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

'മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാം, സംസാരിക്കില്ല; കേരളം ഭാഷാ സൗഹൃദ സംസ്ഥാനമെന്ന് പറയാനാകില്ല'

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിൽ വീണു; യാത്രക്കാരന്റെ കാലറ്റു

സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടു നല്‍കിയില്ല; എബോള ചികിത്സാ കേന്ദ്രം തീയിട്ടു

Today's Rashi Phalam may 22|ജോലിയിൽ ഉയർച്ച നേടും, വീട് നിർമ്മാണം ആരംഭിക്കും

SCROLL FOR NEXT