പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരിൽ പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാലു മുറിച്ച് ക്രൂരത. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് കഴിഞ്ഞ ദിവസം രാത്രി അ‍ജ്ഞാതർ മുറിച്ചു മാറ്റിയത്. ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടിയിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും ചെയ്തു. രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുമാർ പോത്തിന്റെ വാൽ മുറിഞ്ഞത് ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിൽ വടക്കേക്കാട് പൊലീസിൽ പരാതി നൽകിയതായി കുടുംബം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT