ആന്റണി രാജു  
Kerala

'പത്ത് സതീശന് അര പിണറായി മതി; തിരുവനന്തപുരത്ത് എതിരാളി ബിജെപി'

തന്റേത് ഇടതുചോരയാണെന്നും എന്നും മത്സരിച്ചത് ഇടതുപക്ഷത്തോടൊപ്പം മാത്രമാണെന്നും ആന്റണി രാജു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തി മുന്‍ എംഎല്‍എ ആന്റണി രാജു. വഞ്ചിയൂര്‍ മേഖലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി പ്രചാരണം ഏറെ മുന്നേറിയിട്ടും പരസ്യപ്രചാരണത്തിന് മുന്‍ എംഎംഎ എത്താത്തത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി മൂലമാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

തന്റേത് ഇടതുചോരയാണെന്നും എന്നും മത്സരിച്ചത് ഇടതുപക്ഷത്തോടൊപ്പം മാത്രമാണെന്നും ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ എതിരാളി ബിജെപി ആണെന്നും ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിയാണ് രണ്ടാമത്. ഇത്തവണ കോണ്‍ഗ്രസ് മൂന്നാമതായി തന്നെ തുടരുമെന്നും ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരത്തും അരുവിക്കരയിലും യുഡിഎഫ്-ബിജെപി ഡീലുണ്ട്. അതുകൊണ്ട് അരുവിക്കരയില്‍ എന്‍ഡിഎയ്ക്കു ശക്തനായ സ്ഥാനാര്‍ഥിയില്ലെന്നും ആന്റണി രാജു പറഞ്ഞു. മുന്‍മന്ത്രി ജി സുധാകരന് എതിരെ മുഖ്യമന്ത്രി നടത്തിയ 'ചെറ്റത്തരം' പരാമര്‍ശത്തെ ആന്റണി രാജു അനുകൂലിച്ചു. ചെറ്റത്തരം എന്നു പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ആന്റണി രാജു ചോദിച്ചു. 10 സതീശന് അര പിണറായി മതിയെന്നും ആന്റണി രാജു പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്തിമ മത്സരചിത്രം തെളിഞ്ഞു. 140 നിയോജകമണ്ഡലങ്ങളിലായി 890 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 1254 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയ്ക്കു ശേഷം ഇത് 985 ആയി ചുരുങ്ങിയിരുന്നു. ഇതില്‍നിന്ന് 95 പേര്‍ പത്രിക പിന്‍വലിച്ചു. ഇന്നായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

2021ല്‍ 957 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കൊടുവള്ളിയില്‍ 13 സ്ഥാനാര്‍ഥികളും തിരുവനന്തപുരം മഞ്ചേശ്വരം പേരാവൂര്‍ എന്നിവിടങ്ങളില്‍ 11 സ്ഥാനാര്‍ഥികളുമാണുള്ളത്. തളിപ്പറമ്പ്, കല്‍പ്പറ്റ, കോഴിക്കോട് നോര്‍ത്ത്, പേരാമ്പ്ര, മണലൂര്‍, കളമശേരി, ചങ്ങനാശേരി, നേമം എന്നിവിടങ്ങളില്‍ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കുറവ് ചവറ, കയങ്കുളം, കോങ്ങാട്, നാട്ടിക, മാനന്തവാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇവിടെ ഉള്ളത്.

Antony Raju Against G Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ഥാനാര്‍ഥികള്‍ 890 ; 95 പേര്‍ പിന്‍വലിച്ചു; അന്തിമചിത്രം തെളിഞ്ഞു; കൂടുതല്‍ പേര്‍ കൊടുവള്ളിയില്‍

കമലദളത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചില്ല, സങ്കടത്തോടെ സെറ്റില്‍ നിന്നും തിരികെ വന്നു: ആശ ശരത്ത്

'സിപിഎമ്മില്‍ എല്ലാം തീറ്റ പണ്ടാരങ്ങള്‍; മുഖ്യമന്ത്രി ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ചെങ്ങന്നൂരിലെ നേതാവ് ഉള്ളകാലം പാര്‍ട്ടി നന്നാകില്ല'

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംബിഎ പ്രവേശനം, ഏപ്രിൽ 30 വരെ അപേക്ഷിക്കാം

'പിണറായി വിജയന്‍ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ്; 2006ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നു?'; മത്സരിക്കാന്‍ 890 പേര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT