C K Janu facebook
Kerala

'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാന്‍ സാധിക്കില്ല'; സി കെ ജാനുവിന് നീല്‍ സലാം പറഞ്ഞ് അനുരാജ്

നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സികെ ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു .നിര്‍ഭാഗ്യവശാല്‍ അവര്‍ അന്ന് കാനഡയില്‍ ആയിരുന്നു. സിനിമയില്‍ അഭിനയിച്ച മുഴുവന്‍ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് സിനിമ കാണിക്കാന്‍ ശ്രമം നടത്തിയിരുന്നു പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഡിഎഫില്‍ ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവിന് നീല്‍ സലാം പറയുന്നുവെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍. നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സികെ ജാനുവിന്റെ വിമര്‍ശങ്ങളെ ഉള്‍കൊണ്ട് ഇരിക്കുമ്പോഴാണ്, വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത്. എല്ലാ വിമര്‍ശനങ്ങളും കേള്‍ക്കുകയും മിണ്ടാതിരിക്കുകയും ചെയ്തതിന്റെ കാരണം ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാന്‍ സാധിക്കില്ലെന്ന എന്ന ഉറച്ച ബോധ്യത്തിലാണെന്നും അനുരാജ് പറയുന്നു.

നരിവേട്ടയില്‍ അഭിനയിച്ച മുഴുവന്‍ ആദിവാസികളേയും സിനിമ കാണിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്നും അനുരാജ് പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പുഴുക്കളെ പോലെ ഇഴഞ്ഞ് നടന്നിരുന്ന ആദിവാസികള്‍ക്ക് നട്ടെല്ലിന്റെ കരുത്ത് നല്‍കി സംഘടിത സമര സംവിധാനത്തിലേക്ക് രക്തവും ഊര്‍ജ്ജവും നല്‍കി ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ആദിവാസികളെ നയിച്ച നേതാവാണ് സി കെ ജാനു.

ഏതോ കൊല്ലപ്പരീക്ഷാ കാലത്തുള്ള തീവെപ്പും അതിനെ തുടര്‍ന്നുണ്ടായ വെടിയൊച്ചയിലും ടിവി സ്‌ക്രീനില്‍ കണ്ട കവിള്‍ വീര്‍ത്ത് കണ്ണില്‍ രക്തം ഒരിറ്റ് ശേഷിപ്പില്ലാതെ കാക്കി കൂട്ടങ്ങള്‍ നടത്തി കൊണ്ട് പോകുന്ന ഒരുസ്ത്രീയെ വളരെ വേദനയോടെയാണ് അന്ന് എന്നിലെ ചെറുപ്പക്കാരന്‍ കണ്ടത്. കാലം കടന്ന് പോയപ്പോള്‍ രാഷ്ട്രീയ സഖ്യങ്ങള്‍ മാറിയപ്പോള്‍ സികെ ജാനു ബിജെപി യില്‍ ചേര്‍ന്നു എന്ന വാര്‍ത്തയ്ക്ക് ശേഷമാണ് നരിവേട്ട എന്ന ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി അവരെ അവരുടെ വീട്ടില്‍ പോയി കാണുന്നത്.

നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സികെ ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു .നിര്‍ഭാഗ്യവശാല്‍ അവര്‍ അന്ന് കാനഡയില്‍ ആയിരുന്നു. സിനിമയില്‍ അഭിനയിച്ച മുഴുവന്‍ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് സിനിമ കാണിക്കാന്‍ ശ്രമം നടത്തിയിരുന്നു പരാജയപ്പെട്ടു.

സ്വന്തം കൂരയ്ക്ക് വെളിയിലിറങ്ങാന്‍ ഇപ്പോഴും പകച്ചു നില്‍ക്കുന്ന ഒരു ജനതയ്ക്ക് വയനാട് ചുരത്തിനപ്പുറത്തെ കൊല്ലത്തെ അറിവില്ലാത്തവര്‍ക്ക്,കൈപത്തിയില്‍ എത്ര വിരലുണ്ട് എന്ന അറിവ് പോലും ഇപ്പോഴും സംശയമാണ്.

മുത്തങ്ങയില്‍ അന്ന് നടന്ന നരനായാട്ടിനെയും പോലീസ് വെടിവെപ്പിനെയും ലഘൂകരിച്ച് നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സികെ ജാനു വിന്റെ വിമര്‍ശങ്ങളെ ഉള്‍കൊണ്ട് ഇരിക്കുമ്പോഴാണ്

വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത്.

എല്ലാ വിമര്‍ശനങ്ങളെയും കേട്ടതും മിണ്ടാതിരുന്നതും കാരണം, ''ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാന്‍ സാധിക്കില്ല '

എന്ന ഉറച്ച ബോധ്യത്തിലാണ്. വീണ്ടും യുഡിഎഫില്‍ ചേര്‍ന്ന ജാനുവിന് നീല്‍ സലാം

Anuraj says 'Neel Salaam' to C K Janu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി 20 ശതമാനം കടന്നത് തിരുവനന്തപുരത്ത് മാത്രം; പാർട്ടികളിൽ മുന്നിൽ കോൺ​ഗ്രസ്, സിപിഎം രണ്ടാമത്; തദ്ദേശത്തെ വോട്ട് കണക്ക്

അൻവറും ജാനുവും യുഡിഎഫിൽ; വോട്ടിൽ മുന്നിൽ കോൺ​ഗ്രസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാന്‍ തിയതി നീട്ടണം; എസ്‌ഐആറില്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി

'സന്തോഷം, സമയവും പ്രായവും മറന്ന് നിങ്ങളെല്ലാവരും ഇവിടെ നില്‍ക്കുന്നതില്‍'; നന്ദി പറഞ്ഞ് അതിജീവിതയുടെ സഹോദരന്‍

SCROLL FOR NEXT