അന്‍വര്‍ സാദത്ത്‌ 
Kerala

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ അന്‍വര്‍ സാദത്ത് മത്സരിക്കും

സെപ്റ്റംബര്‍ 12നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംബി രാജേഷ് രാജിവച്ച ഒഴിവില്‍ നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ സാദത്ത് എംഎല്‍എ മത്സരിക്കും. സെപ്റ്റംബര്‍ 12നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 

സിപിഎം സംസ്ഥാന സമിതി അംഗവും തലശ്ശേരി എംഎല്‍എയുമായ  എഎന്‍ ഷംസീറിനെ സ്പീക്കറാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സ്പീക്കര്‍ സ്ഥാനത്തുനിന്നു രാജിവച്ച എംബി  രാജേഷ് പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 

പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിന് 12നു രാവിലെ 10നാണ് നിയമസഭ ചേരുക. കഴിഞ്ഞ ഒന്നിന് അവസാനിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ആണ് ചേരുന്നത്. ആ സമ്മേളനം പ്രൊറോഗ് ചെയ്തിരുന്നില്ല. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ് നടത്തുക. തുടര്‍ന്നു വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷമാവും സഭ പിരിയുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

SCROLL FOR NEXT