കെഎന്‍എ ഖാദര്‍ - അബ്ദുള്ളക്കുട്ടി 
Kerala

അനാഥനാകില്ല; ഖാദറിനോട് കളിക്കേണ്ട; ലീഗിനോട് അബ്ദുള്ളക്കുട്ടി

ലീഗ് പുറത്താക്കിയാല്‍ അനാഥനാകില്ല. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെഎന്‍എ ഖാദര്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെ പിന്തുണച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ലീഗ് പുറത്താക്കിയാല്‍ ഖാദര്‍ അനാഥനാകില്ല. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെഎന്‍എ ഖാദര്‍. അദ്ദേഹത്തോട് കളിക്കാന്‍ ലീഗുകാര്‍ നില്‍ക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായി നടക്കുന്നത് അനാവശ്യവിവാദമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനെ മുസ്ലീം ലീഗ് സംസ്ഥാനസമിതിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി നേതൃത്വം ഖാദറിനോട് വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയല്ല പങ്കെടുത്തതെന്നും ഖാദറിന്റെത് തെറ്റായ നടപടിയായിരുന്നെന്നും ഇന്നലെ എംകെ മുനീര്‍ മാധ്യങ്ങളോട് പറഞ്ഞിരുന്നു. 

എന്നാല്‍, താന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് ചിലര്‍ വ്യാപകമായി ദുഷ്പ്രചാരണം നടത്തുകയാണെന്നായിരുന്നു ഖാദറിന്റെ പ്രതികരണം. അത് ശുദ്ധമായ അസംബന്ധമാണ്. ആര്‍എസ്എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല. സ്നേഹബോധിയുടെ ഭാഗമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു അത്. പ്രതിമ അനാച്ഛാദനം ചെയ്തത് സിനിമാ സംവിധായകന്‍ രഞ്ജി പണിക്കരാണ്. താന്‍ ആശംസ പ്രാസംഗികനായിരുന്നു. ആര്‍ട്ടിസ്റ്റ് മദനനും ഉണ്ടായിരുന്നു. ആര്‍എസ്എസുകാരുടെ പരിപാടിയല്ലെന്നാണ് എന്റെ അറിവ്, മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഇടയില്‍ ഐക്യം വേണമെന്ന് താന്‍ ഏറെക്കാലമായി പറയുന്നതാണെന്നും ഖാദര്‍ പറഞ്ഞു.

ചൊവ്വാഴ്ച കേസരി ആസ്ഥാനത്ത് ആയിരുന്നു ആര്‍എസ്എസ് നേതൃത്വത്തില്‍ സ്നഹബോധി പരിപാടി നടന്നത്. ബുദ്ധശില്‍പത്തിന്റെ പശ്ചാത്തലമായി നിര്‍മിച്ച ചുവര്‍ശില്‍പത്തിന്റെ അനാച്ഛദനം കെഎന്‍എ ഖാദറാണ് നിര്‍വഹിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT