കെ മുരളീധരൻ മാധ്യമങ്ങളോട് 
Kerala

ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ല; സോഷ്യല്‍മീഡിയ വഴിയുള്ള വില്‍പ്പന അനുവദിക്കില്ല: കെ മുരളീധരന്‍

അംഗീകാരമില്ലാത്ത ഫെയ്‌സ് ക്രീമുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: അംഗീകാരമില്ലാത്ത ഫെയ്‌സ് ക്രീമുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പരാതി ലഭിക്കുന്നതിന് അനുസരിച്ച് നടപടി ഉണ്ടാവും. ഫെയ്‌സ് ക്രീമുകള്‍ സോഷ്യല്‍മീഡിയ വഴിയും മറ്റും വില്‍ക്കുന്നത് തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കും. ഇങ്ങനെ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ അംഗീകരിച്ച ക്രീമുകള്‍ ഉണ്ട്. അത് അല്ലാതെ ഓണ്‍ലൈനായിട്ടാണ് പലതും വരുത്തുന്നത്. എവിടെ നിര്‍മ്മിച്ചു എന്ന് പരിശോധിച്ച ശേഷം മാത്രം മുഖത്ത് തേയ്ക്കുക. ഇപ്പോള്‍ തന്നെ അംഗീകൃത ക്രീമുകള്‍ നിരവധി ഉണ്ട്. ക്രീമുകളെ സംബന്ധിച്ച് പരാതി ലഭിക്കുന്നതിന് അനുസരിച്ച് നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത ഫെയ്‌സ് ക്രീമുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം വേണം. പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Applying creams won't enhance one's beauty; sales via social media will not be permitted: K Muraleedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

ബഹ്‌റൈന് നേരെ ഇറാൻ ആക്രമണം; 720 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫെയ്‌സ് ക്രീമിന് ഇരയായി ഗായകനും, ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് സലീം കോടത്തൂര്‍

രാജസ്ഥാനില്‍ തീര്‍ഥാടക സംഘം അപകടത്തില്‍പ്പെട്ടു; ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

ടെസ്റ്റില്‍ 108 സിക്‌സുകള്‍, സെഞ്ച്വറിയിലും നേട്ടം; റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടി പന്ത്