ആലപ്പുഴ ​ഗവൺമെന്റ് ഡെന്റൽ കോളജിന്റെ അം​ഗീകാരം താൽക്കാലികമായി റദ്ദാക്കി 
Kerala

'സ്വന്തമായി കെട്ടിടം പോലുമില്ല'; ആലപ്പുഴ ​ഗവൺമെന്റ് ഡെന്റൽ കോളജിന്റെ അം​ഗീകാരം താൽക്കാലികമായി റദ്ദാക്കി

അടുത്ത വർഷം പ്രവേശനം നടത്തരുതെന്നാണ് ആരോ​ഗ്യ സർവകലാശാലയേയും കോളജിനേയും അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴ ​ഗവൺമെന്റ് ഡെന്റൽ കോളജിന്റെ അം​ഗീകാരം ഇന്ത്യൻ ഡെന്റൽ കൗൺസിൽ താൽക്കാലികമായി റദ്ദാക്കി. അടുത്ത വർഷം പ്രവേശനം നടത്തരുതെന്നാണ് ആരോ​ഗ്യ സർവകലാശാലയേയും കോളജിനേയും അറിയിച്ചിരിക്കുന്നത്. സ്വന്തമായി കെട്ടിടം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അം​ഗീകാരം റദ്ദാക്കിയത്. പ്രവേശനം നേടിയ വിദ്യാർഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും നിർദേശിച്ചതായാണ് വിവരം.

2015ൽ 50 സീറ്റുകളുമായാണ് ഡെന്റൽ കോളജ് ആരംഭിക്കുന്നത്. നിലവിൽ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കോളജ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജ് വളപ്പിൽ 2018ൽ കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. 2021ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ പൂർത്തിയായ നിർമാണത്തിന് ചെലവായ തുകയുടെ പകുതിപോലും നൽകാത്തതിനാലാണ് നിർമാണം നിലച്ചത്. വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടില്ല.

2018, 2021 വർഷങ്ങളിലും കോളജിന്റെ അം​ഗീകാരം ഡെന്റൽ കൗൺസിൽ റദ്ദാക്കിയിരുന്നു. വൈകാതെ കെട്ടിട നിർമാണം പൂർത്തിയാക്കി കോളജഡജിന്റെ പ്രവർത്തനം അവിടേക്ക് മാറ്റും എന്ന ഉറപ്പിലാണ് അം​ഗീകാരം പുനഃസ്ഥാപിച്ചത്. രക്ഷിതാക്കളും കോളജ് അധികൃതരും ഡെന്റൽ കൗൺസിൽ പ്രതിനിധികളെ നേരിൽ കണ്ട് അം​ഗീകാരം നിലനിർത്താനുള്ള ശ്രമത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി; സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി എന്ന് ധവളപത്രം

എച്ച്എഫ് ഡീലക്‌സ് ബൈക്കിന്റെ ഫ്‌ലെക്‌സ് ഫ്യുവല്‍ വകഭേദം; എഥനോളില്‍ ഓടുന്ന മറ്റൊരു ബൈക്കുമായി ഹീറോ, വില 72,792 രൂപ

തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകി മുഖ്യമന്ത്രി വിജയ്; പ്രവീൺ ചക്രവർത്തി സ്ഥാനാർത്ഥിയായേക്കും

എഥനോളില്‍ ഓടുന്ന ബൈക്ക്, 82,810 രൂപ വില; സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്‌ലെക്‌സ് ഫ്യുവല്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ : ഈ മാസം 16 വരെ സാവകാശം; അതുവരെ മറ്റ് ഉത്തരവുകള്‍ പാടില്ലെന്ന് ഹൈക്കോടതി

SCROLL FOR NEXT