'Arabic names are not good for party campaigns'; League wants secular nature not to be harmed file
Kerala

'പാര്‍ട്ടി ക്യാംപയിനുകള്‍ക്ക് അറബി പേരുകള്‍ നല്ലതല്ല'; മതേതര സ്വഭാവത്തിന് കോട്ടം സംഭവിക്കാത്തതാവണമെന്ന് ലീഗ്

പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വസ്ത്ര ധാരണത്തിലും ഈ ശ്രദ്ധ വേണം.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സമസ്തയിലെ പ്രശ്‌നങ്ങളെ ഗൗരവമായി കാണേണ്ടതില്ലെന്നും ഇരുവിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുസ്ലീം ലീഗ് ഭാരവാഹി യോഗത്തില്‍ വിലയിരുത്തല്‍. പാര്‍ട്ടിയുടെ പരിപാടികള്‍ക്കും ക്യാംപയിനുകള്‍ക്കും അറബി തലക്കെട്ടുകള്‍ നല്‍കുന്നത് നല്ലതല്ലെന്ന് അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ വിലയിരുത്തല്‍.

പാര്‍ട്ടിയുടെ മതേതര സ്വഭാവത്തിന് കോട്ടം സംഭവിക്കാത്ത തരം തലക്കെട്ടുകള്‍ നല്‍കുന്നതില്‍ പ്രവര്‍ത്തകര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വസ്ത്ര ധാരണത്തിലും ഈ ശ്രദ്ധ വേണം.

മതസംഘടനകളുടെ പരിപാടിക്ക് പോലും അറബി പേരുകള്‍ ഒഴിവാക്കുമ്പോള്‍ പാര്‍ട്ടി അത് ഉപയോഗിക്കുന്നത് നല്ലതല്ല. എല്ലാ മതങ്ങളിലുള്ളവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി എന്ന നിലയില്‍ ഒരു പൊതുസ്വഭാവം നിലനില്‍ത്തേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

സമസ്തയിലെ പ്രശ്‌നങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി. സമസ്തയിലെ ചിലര്‍ മാത്രമാണ് പ്രശ്‌നക്കാരെന്നും ലീഗിനോട് ആഭിമുഖ്യമുള്ളവര്‍ അവിടെ അവരുടെ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും യോഗം പറഞ്ഞു. അതുകൊണ്ട് പ്രശ്‌നക്കാരെന്നും ലീഗിനോട് ആഭിമുഖ്യമുള്ളവര്‍ അവിടെ അവരുടെ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും യോഗം പറഞ്ഞു. അതുകൊണ്ടു തന്നെ പ്രശ്‌നക്കാരെ അവഗണിച്ച് മുന്നോട്ട് പോകാനാണ് ലീഗിന്റെ തീരുമാനം.

സംഘടനയിലെ പ്രശ്‌നങ്ങള്‍ സമസ്തയെ ദുര്‍ബലമാക്കിയേക്കാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും അവരുടെ നേതൃത്വമാണെന്നുമാണ് ലീഗിന്റെ നിലപാട്. വിഷയത്തില്‍ ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ അത് ചെയ്യാനും യോഗം ചെയ്യാനും തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാറിന് പുറത്ത് കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി നേരിടുന്ന അവഗണനയ്‌ക്കെതിരെ ശക്തമായി നിലപാട് എടുക്കാനും ലീഗ് ഭാരവാഹി യോഗത്തില്‍ തീരുമാനമായി. മലബാറില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ലീഗ് കോണ്‍ഗ്രസിനായി വിട്ടുവീഴ്ച ചെയ്യാറുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത്ര പരിഗണന നല്‍കുന്നില്ല.

ചില ജില്ലകളില്‍ മുന്നണി യോഗത്തില്‍ പോലും ലീഗിനെ വിളിക്കുന്നില്ല. കൊല്ലം ജില്ലയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ലീഗ് ബഹിഷ്‌കരിക്കുകയും ലീഗിന് സ്വാധീനമുള്ള വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരെ മത്സരിപ്പിച്ച സാഹചര്യം വരെ ഉണ്ടായെന്നും യോഗം പറഞ്ഞു. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ വിമതരെ നിര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറിനില്‍ക്കണമെന്ന് നയം തുടരാനും തീരുമാനമായി.

'Arabic names are not good for party campaigns'; League wants secular nature not to be harmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

സിനിമാ സ്റ്റൈലിലുള്ള അറസ്റ്റ്; പൊലീസ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും കീഴടക്കിയത് കോടതി മുറിക്കുള്ളില്‍ നിന്ന്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

എട്ട് വര്‍ഷം, സമാനതകളില്ലാത്ത നിയമ പോരാട്ടം, വിവാദം; നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍

SCROLL FOR NEXT