ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണ ചടങ്ങ് 
Kerala

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി- വിഡിയോ

ഏപ്രില്‍ 9നാണ് ആറാട്ടുപുഴ പൂരം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണം തുടങ്ങി. ദേശക്കാരുടെ വകയായുള്ള സമ്പൂർണ്ണ നെയ് വിളക്കിന് ഉപയോഗിക്കുന്നതിനുള്ള നെയ് സമർപ്പണത്തിൽ രാവിലെ 8 മണി മുതൽ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രനടപ്പുരയിൽ ഒരുക്കി വെച്ചിരുന്ന ഓട്ടു ചരക്കിലാണ് ഭക്തർ കൂട്ടമായി നെയ്യ് സമർപ്പിച്ചത്.

സമ്പൂർണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലും ഉള്ള നെയ് വിളക്കിനും വേണ്ടിയുള്ള സമർപ്പണമായിരുന്നു ഇത്. ഗ്രാമബലി വരെയുള്ള പതിമൂന്ന് ദിവസങ്ങളിൽ ശ്രീലകത്തും ചുറ്റിലും ഉള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയുക. ശാസ്താവിന് നിവേദിച്ച കടുംമധുര നെയ്പ്പായസം ഭക്തർക്ക് പ്രസാദമായി നൽകി. പൂരം വരേയും ഭക്തർക്ക് നെയ് സമർപ്പിക്കാം.

ഏപ്രില്‍ 3നാണ് ആറാട്ടുപുഴയിലെ പൂരം കൊടിയേറ്റം. തിരുവാതിര വിളക്ക് ഏപ്രില്‍ 5ന് വെളുപ്പിനും പെരുവനം പൂരം ഏപ്രില്‍ 6നും ആറാട്ടുപുഴ തറക്കല്‍ പൂരം ഏപ്രില്‍ 8നും ആറാട്ടുപുഴ പൂരം ഏപ്രില്‍ 9നുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!