രജനി, ഷാരോണും അർച്ചനയും, archana death 
Kerala

അർച്ചനയുടെ മരണം; ഭർത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റിൽ

സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റിൽ. ഷാരോണിന്റെ അമ്മ മാക്കോത്ത് വീട്ടിൽ രജനി (48)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അമ്മയും പിടിയിലായത്ഇ.

സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭർതൃ പീഡനത്തിൽ മനം നൊന്താണ് അർച്ചന ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

അർച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. മരണം കൊലപാതകമെന്നു കരുതാനുള്ള തെളിവുകൾ പോസ്റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്ലിൽ ഇല്ല. മരണ സമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിൽ. അങ്കണവാടിയിൽ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്താണ് അർച്ചന തീ കൊളുത്തിയത്. ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസിന്റേയും ജിഷയുടേയും മകളാണ് മരിച്ച അർച്ചന (20). ഇക്കഴിഞ്ഞ 26നു വൈകീട്ട് നാല് മണിയോടെ വീടിനു പിന്നിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃത​ദേഹം കണ്ടെത്തിയത്.

archana death: husband's mother has also been arrested in connection with Archana's death in Varantharappally.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യമില്ല; രാഹുൽ ഈശ്വർ ജയിലിലേക്ക്

ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു; ബറോഡയ്ക്കായി ടി20 കളിക്കും

'വോട്ട് കൊടിയ പാപമാണെന്ന വാദം ഇപ്പോഴില്ലേ?' ജമാഅത്തെ ഇസ്ലാമിയോട് പത്ത് ചോദ്യങ്ങളുമായി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്

രാഹുൽ ഈശ്വർ ജയിലിൽ; രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് നടിയുടെ കാറിൽ? മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കണ്ണൂരിലെ ബിഎല്‍ഒയുടെ മരണം ജോലി ഭാരം കൊണ്ടാണെന്ന് കണ്ടെത്തിയിട്ടില്ല', കേരളത്തിലെ എസ്‌ഐആര്‍ നിര്‍ത്തിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT