ചിത്രം; ഇൻസ്റ്റ​ഗ്രാം 
Kerala

അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പൊലീസുകാരനെതിരെ നടപടി; കമ്മീഷണര്‍

പൊലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടായതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പൊലീസുകാരനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. ഫോര്‍ട്ട് കൊച്ചി എസ്എച്ച്ഒയ്‌ക്കെതിരേയാണ് നടപടി. പൊലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടായതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 

കഴിഞ്ഞദിവസം ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്രചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയെന്നാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്ത്രീകള്‍മാത്രമായി ഓട്ടോയില്‍ യാത്രചെയ്ത തങ്ങളെ തടഞ്ഞുനിര്‍ത്തി പരുഷമായി ചോദ്യംചെയ്യുകയായിരുന്നുവെന്ന് അര്‍ച്ചന കുറിപ്പില്‍ വ്യക്തമാക്കി. 

വീട്ടില്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി