തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന വാദങ്ങള്‍ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് കിട്ടിയത് മോശം ഭൂരിപക്ഷമല്ല. 10,000 മുതല്‍ 11,000 വരെ വോട്ടിന്റെ ഭൂരിപക്ഷം ആര്യാടന്‍ ഷൗക്കത്തിന് ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
ഭരണ വിരുദ്ധ തരംഗം ഉണ്ടായിരുന്നെങ്കില്‍ യുഡിഎഫിന് കിട്ടേണ്ട വോട്ട് ലഭിച്ചോ? എന്ന ചോദ്യത്തിന് 11,000 വോട്ടിന്റെ ഭൂരിപക്ഷം എന്ന് പറയുന്നത് മോശം ഭൂരിപക്ഷമല്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. 2011ല്‍ നിന്ന് വ്യത്യസ്തമായി യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ രണ്ട് മണ്ഡലങ്ങള്‍ നിലമ്പൂരില്‍ നിന്ന് മാറി പോയിട്ടുണ്ട്. നിലമ്പൂരില്‍ സിപിഎമ്മിന് വോട്ട് കുറഞ്ഞില്ലെന്ന് പറയുന്നത് ശരിയല്ല. ഇക്കാലയളവില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അന്‍വര്‍ കൊണ്ടുവന്ന വോട്ട് മാത്രമാണ് ഇത്തവണയും പിടിച്ചതെന്ന വാദങ്ങളും തെറ്റാണ്. നിലമ്പൂരില്‍ 2011 നെക്കാള്‍ 15,000 മുതല്‍ 20,000 വരെ വോട്ടുകള്‍ കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്, അവിടെ ജമാഅത്തെ ഇസ്ലാമിയുടെ സഹായം ഇല്ലെങ്കിലും ജയിക്കുമായിരുന്നു. ഞങ്ങള്‍ ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. യുഡിഎഫിന് പിന്തുണ നല്‍കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫിനൊപ്പം കൂട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ഇതുവരെയും നടന്നിട്ടില്ല.
നിലമ്പൂരില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റിനെ അരികുവല്‍ക്കരിച്ചുവെന്ന ആരോപണങ്ങള്‍ ശരിയല്ല. താന്‍ കെപിസിസി പ്രസിഡന്റായ ഘട്ടത്തിലാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുമ്പെ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്നിരുന്നു. വി ഡി സതീശന്‍ യുഡിഎഫിന്റെ പൊതുവായ നേതാവാണെന്നും അദ്ദേഹത്തിന് ആ പ്രാധാന്യം ഉണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
'Arguments that there is no anti-government sentiment in Nilambur are false- Sunny Joseph
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates