അരിക്കൊമ്പന്‍ കമ്പത്ത് ഇറങ്ങിയപ്പോള്‍: ഫയൽ/എക്‌സ്പ്രസ് 
Kerala

അരിക്കൊമ്പന്‍ വീണ്ടും വരുമോ?, ജനവാസമേഖലയ്ക്ക് ഒന്നര കിലോമീറ്റര്‍ അടുത്ത്; നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ് 

തമിഴ്‌നാട്ടിലെ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാന അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കമ്പം: തമിഴ്‌നാട്ടിലെ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാന അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്ത്. കമ്പം ചുരുളിക്ക് സമീപത്ത് ആന നിലയുറപ്പിച്ചതായാണ് റേഡിയോ കോളര്‍ സിഗ്നല്‍ നല്‍കുന്ന വിവരം. ചുരുളിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ വനത്തിലാണ് നിലവില്‍ അരിക്കൊമ്പന്‍. കഴിഞ്ഞദിവസത്തേതിന്് സമാനമായി വീണ്ടും ജനവാസമേഖലയില്‍ അരിക്കൊമ്പന്‍ ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്.

കഴിഞ്ഞദിവസം കമ്പം ടൗണില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ ഇന്നലെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു ദൗത്യസംഘം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അരിക്കൊമ്പന്‍ തിരികെ ഉള്‍ക്കാട്ടിലേക്ക് തന്നെ പോകുകയായിരുന്നു. ഇന്നലെ രാത്രിയിലെ സിഗ്നല്‍ അനുസരിച്ച് മേഘമലയ്ക്ക് അടുത്തായിരുന്നു അരിക്കൊമ്പന്‍. എന്നാല്‍ പുലര്‍ച്ചയോടെ കാട്ടാന വീണ്ടും താഴേക്ക് ഇറങ്ങി തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ജനവാസമേഖലയില്‍ നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്റര്‍ അകലെ കാട്ടിലാണ് കാട്ടാന.

ഇന്നലെ മേഘമല ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന അരിക്കൊമ്പന്‍ തിരിച്ചുവരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. എങ്കിലും ജനവാസമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ചുരുളിയിലാണ് നിലവില്‍ അരിക്കൊമ്പന്‍. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലല്ല ഇന്നലെ അരിക്കൊമ്പന്റെ സഞ്ചാരം. നിലവില്‍ കാട്ടാന ക്ഷീണിതനാണ് എന്നാണ് വനംവകുപ്പ് നല്‍കുന്ന സൂചന. സാധാരണഗതിയില്‍ പുലര്‍ച്ചെ പത്തുകിലോമീറ്റര്‍ ദൂരമാണ് അരിക്കൊമ്പന്‍ സഞ്ചരിക്കാറ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT