അരിക്കൊമ്പന്‍/ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

'അരിക്കൊമ്പനെ ഇനി വെടിവെക്കരുത്, ചികിത്സ ഉറപ്പാക്കണം'; സുപ്രീംകോടതിയിൽ ഹർജി

'ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; അരിക്കൊമ്പനെ ഇനി വെടിവെക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. അരിക്കൊമ്പന് ചികിത്സ ഉറപ്പാണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. 

ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ പരിക്കുണ്ട്. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കരുതെന്നാണ് വാക്കിങ് ഐ ഫൗണ്ടേഷന്റെ ആവശ്യം. അ‌ഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്. 

അതിനിടെ അരിക്കൊമ്പൻ ആരോ​ഗ്യവാനാണെന്ന് വ്യക്തമാക്കിക്കൊണ്ട് തമിഴ്നാട് വനംവകുപ്പ് രം​ഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണ് നിലവിൽ കാട്ടാനയുള്ളത്. കഴിഞ്ഞ ദിവസം ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആന ക്ഷീണിതനായെന്ന തരത്തിൽ പ്രചാരണം ശക്തമായതോടെയാണ് ആരോ​ഗ്യം സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പ് പുറത്തുവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21