അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. 
Kerala

ഗര്‍ഡര്‍ പിക്കപ്പ് വാനിന് മുകളിലേക്ക് വീണു; അടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

രണ്ട് ഗര്‍ഡറുകളാണ് വീണത്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. ക്രയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കി പിക്കപ്പ്‌വാനിനുള്ളില്‍ കുടുങ്ങി മരിച്ച ഡ്രൈവറെ പുറത്തെടുത്തു. വാഹനം വെട്ടിമുറിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ വാഹനങ്ങള്‍ കടത്തിവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഉണ്ടായത് വന്‍ സുരക്ഷാവീഴ്ചയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ ജാക്കികള്‍ തെന്നിയതും അപകടത്തിനിടയാക്കി. ഗര്‍ഡറിനടിയില്‍ കുടുതല്‍ ആളുകള്‍ ഉണ്ടോയെന്നതും പരിശോധിക്കുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

Aroor -Thuravur fly over accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

ട്രംപിനെയും നെതന്യാഹുവിനെയും നരകത്തില്‍ അയക്കുന്നവര്‍ക്ക് 560 കോടി; ബില്‍ അവതരിപ്പിക്കാന്‍ ഇറാന്‍

രക്തത്തിൽ ഇരുമ്പിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം

'നെഹ്‌റുവിയന്‍ ഇടതെന്ന് പറയുന്ന വിഡി സതീശന്‍, സത്യപ്രതിജ്ഞ ജാതിപ്പേരിലും'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സൂരജ് സന്തോഷ്

SCROLL FOR NEXT