പ്രതീകാത്മകം ഫയല്‍
Kerala

10 വയസുള്ള 2 കുട്ടികളെ പീഡിപ്പിച്ചു; കസ്റ്റഡിയിലുള്ള 51കാരനെതിരെ വീണ്ടും പോക്സോ കേസ്

7 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയിൽ പോക്സോ കേസിൽ അറസ്റ്റിലായ 51കാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈം​ഗിക അതിക്രമം കാട്ടിയ സംഭവത്തിൽ ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ ഇരിക്കെയാണ് ഏഴ് വയസുകാരിക്ക് നേരെയുള്ള ലൈം​ഗിക അതിക്രമത്തിൽ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.

നേരത്തെ അതിക്രമത്തിനു ഇരകളായ പെൺകുട്ടികൾ വിവരം കൂട്ടുകാരിയോ പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. പിന്നാലെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ആദ്യം ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ സബ് ജയിലിൽ റിമാൻഡിലാണ് പ്രതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെയാണ് ഇയാൾ നടത്തിയ മറ്റൊരു അതിക്രമം കൂടി പുറത്തു വന്നത്. മകൾക്കെതിരെ അതിക്രമം നടന്നതായി കാണിച്ച് ഏഴ് വയസുകാരിയുടെ രക്ഷിതാക്കളും പരാതി നൽകി. പിന്നാലെയാണ് കേസെടുത്തത്.

ഏഴ് വയസുകാരി തന്നെയാണ് രക്ഷിതാക്കളോടു വിവരം പറഞ്ഞത്. പൊലീസ് മൊഴി രേഖപ്പെടുത്തി. ഇയാൾ കൂടുതൽ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. പ്രതി പെയിന്റിങ് തൊഴിലാളിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT