മുഹമ്മദ് സയാന്‍ 
Kerala

അവധി ആഘോഷിക്കാന്‍ റിയാദില്‍ എത്തി; മലയാളി ബാലന്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചു

സൗദി അറേബ്യയിലെ റിയാദില്‍ വെള്ള ടാങ്കില്‍ വീണ് മലയാളി ബാലന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വെള്ള ടാങ്കില്‍ വീണ് മലയാളി ബാലന്‍ മരിച്ചു.കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ കെടി ഹൗസില്‍ കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെയും സി മുജീറയുടെയും മകന്‍ മുഹമ്മദ് സയാനാണ് (8) മരിച്ചത്. പട്ടുവം വാണീവിലാസം എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

സ്‌കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് കുടുംബസമേതം റിയാദില്‍ പോയത്. താമസിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായടാങ്കില്‍ കുട്ടി അബദ്ധത്തില്‍ വീണതാണെന്നാണ് കരുതുന്നത്.

സിവില്‍ ഡിഫന്‍സ് യൂണിറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്‌കൂള്‍ തുറക്കുന്നതിനാല്‍ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ ഖബറടക്കും. സഹോദരങ്ങള്‍: സൈനുദ്ദീന്‍, സൈദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി