Aryadan Shoukath ഫെയ്സ്ബുക്ക്
Kerala

ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി

സത്യപ്രതിജ്ഞയ്ക്കായി ഷൗക്കത്തിന് ഇന്ന് രാത്രി തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടതാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : നിലമ്പൂരിലെ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ഷൗക്കത്തും പൊലീസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടില്‍ കുടുങ്ങിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലാകുകയായിരുന്നു. ഡിങ്കി ബോട്ടിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ തിരികെ മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാൽ ഷൗക്കത്തിന് ഇന്ന് രാത്രി തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടതാണ്. ഇതിനായി രാത്രി 9.30-നുള്ള രാജ്യറാണി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.


Aryadan Shoukath and his team are trapped in the forest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

വധശിക്ഷ ലൈവായി കാണാം...!!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും

അവധി ദിവസം വൈകി ഉറങ്ങുന്ന ശീലമുണ്ടോ? എന്താണ് സോഷ്യൽ ജെറ്റ് ലാഗ്?

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'