മുഹമ്മദ് അസ്ലം 
Kerala

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

അവളുടെ ചേച്ചിയില്‍ നിന്നും വാങ്ങുകയാണെങ്കില്‍ പണമായിട്ടേ വാങ്ങുകയുള്ളൂവെന്നും പറയുന്നതായാണ് ഓഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18 കാരന്‍ മുഹമ്മദ് അസ്ലം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തിയെന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം. അസ്ലം സുഹൃത്തിനോട് ഇക്കാര്യം പറയുന്ന ഓഡിയോയാണ്, കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബം പുറത്തുവിട്ടത്. കള്ളക്കേസില്‍ കുടുക്കിയതിലും പൊലീസ് മര്‍ദ്ദനത്തിലും മനംനൊന്താണ് അസ്ലം ജീവനൊടുക്കിയതെന്ന് പിതാവ് നൗഷാദ് ആരോപിച്ചിരുന്നു.

പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നാണെങ്കില്‍ മൂന്നെണ്ണം തന്നാല്‍ മതിയെന്നും. അവളുടെ ചേച്ചിയില്‍ നിന്നും വാങ്ങുകയാണെങ്കില്‍ പണമായിട്ടേ വാങ്ങുകയുള്ളൂവെന്നും പറയുന്നതായാണ് ഓഡിയോയിലുള്ളത്. 'ചേച്ചിയുടെ കയ്യില്‍ നിന്നാണെങ്കില്‍ മൂന്നു ലക്ഷം രൂപ വാങ്ങിക്കും. അതിനുള്ള വകുപ്പ് വിത്ത് പ്രൂഫ് ആയി ഉണ്ടാക്കും. ഞാന്‍ എന്റെ കയ്യിലുള്ളതെല്ലാം അയക്കും. അപ്പോള്‍ അവളുടെ ചേച്ചി ലീക്ക് ആകാതിരിക്കാന്‍ സമ്മതിക്കും. അവളുടെ ചേച്ചി ജര്‍മ്മനി, യുകെ, കാനഡ എന്നിവിടങ്ങളിലെല്ലാം പോകുന്നതാണല്ലോ. അവളേക്കാളും കൂടുതല്‍ പൈസ ചേച്ചിയുടെ കയ്യിലുണ്ടാകും. ഞാന്‍ ചിലപ്പോ ഇത്തിരി കൂട്ടിയും പറയും. അപ്പോള്‍ അവള്‍ തന്നെ റെഡിയാക്കി തന്നോളും' എന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

നാലുമാസമായി പെണ്‍കുട്ടി അസ്ലത്തെ ഫോണില്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരിചയക്കാരന്‍ കൂടിയായ സുഹൃത്തിന് അസ്ലം സന്ദേശം അയക്കുന്നത്. പെണ്‍കുട്ടിയോട് ഫോണ്‍ എടുക്കാന്‍ പറയണം. അല്ലെങ്കില്‍ തന്റെ പക്കലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ വിദേശത്തുള്ള ചേച്ചിക്കും യുവാവ് മെസ്സേജ് അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പണവും സ്വര്‍ണ്ണവും കൈക്കലാക്കാനാണ് യുവാവിന്റെ ശ്രമമെന്ന് പെണ്‍കുട്ടിയുടെ കുടുംബം നിഗമനത്തിലെത്തുന്നത്.

തുടര്‍ന്ന് വീട്ടിലെ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്‍സ്റ്റഗ്രാം വഴി ഒരു യുവാവുമായി സൗഹൃദമുണ്ടായിരുന്നുവെന്നും, ആ സമയത്ത് എടുത്ത ചിത്രങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും വാങ്ങിയെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകളെല്ലാം ലഭിച്ചശേഷമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി നല്‍കിയ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്താന്‍ യുവാവ് വരുന്നതിന്റെ വീഡിയോ ദൃശ്യവും വീട്ടുകാര്‍ പുറത്തു വിട്ടിട്ടുണ്ട്.

കൊടുങ്ങല്ലൂരില്‍ ഏറിയാട് സ്വദേശിയായ പതിനെട്ടുകാരന്‍ മുഹമ്മദ് അസ്ലം ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് നൗഷാദ് രം​ഗത്തെത്തിയിരുന്നു. കള്ളക്കേസ് എടുത്തതിലും പൊലീസ് മര്‍ദ്ദനത്തിലും മനംനൊന്താണ് മകന്‍ മുഹമ്മദ് അസ്ലം ജീവനൊടുക്കിയതെന്ന് അച്ഛന്‍ നൗഷാദ് ആരോപിച്ചിരുന്നു.അസ്ലമുമായുള്ള ബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിലെടുപ്പിച്ചു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കൈക്കലാക്കിയെന്ന കള്ള കേസില്‍ മക്കളെ കുടുക്കി. മകന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൗഷാദ് ആവശ്യപ്പെട്ടിരുന്നു.

Aslam plotted to extort money through threats, girl's family releases audio clip

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; ജന്തര്‍ മന്തര്‍ വീണ്ടെടുക്കുമെന്ന് രാഹുല്‍